ഗസ്സയിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ യുഎഇ സ്വാഗതം ചെയ്തു
റിയാദ് : ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് എയര്‍ലൈനുകള്‍ക്ക് സഊദി ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തിയതിന് ശേഷം ആരോഗ്യ നിരീക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിമാനക്കമ്പനികള്‍ ക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്. മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിമാനം അണുമുക്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ അണുമുക്തമാക്കണമെന്ന വ്യവസ്ഥ മൂന്ന് എയര്‍ലൈനുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എയര്‍ലൈന്‍ എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ നിരീക്ഷണ നിയമത്തിലെ എക്സി ക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ നടപടിക്രമങ്ങളുടെ ലംഘനമാണിത്.
പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിച്ചെതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വി മാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും ആരോഗ്യ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയ ത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നടപടി. അതേസമയം പിഴ ചുമത്തിയ എയര്‍ലൈനുകളുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.