
വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ വേണം: കണക്കുകള്‍ ഞെട്ടിക്കുന്നത് പിടിവീണത് 10,174,591 വാഹനങ്ങള്‍ക്ക്
മസ്കത്ത് : റൂവി ഗോള്‍ഡന്‍ തുലിപ് ഹോട്ടലില്‍ എസ്കെഎസ്എസ്എഫ് ഒമാന്‍ നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച ഇശ്ഖ് മജ്ലിസിലേക്ക് ആയിരങ്ങള്‍ ഒഴുകിയെത്തി. പ്രവാചക സ്നേഹം കവിഞ്ഞൊഴുകുന്ന ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെ കാവ്യാത്മകമായ പ്രഭാഷണം ശ്രവിക്കാന്‍ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നത്. എസ്കെഎസ്എസ്എഫ് നാഷണല്‍ കമ്മിറ്റി ചെയര്മാന് സയ്യിദ് ശംസുദ്ദീന്‍ അല്‍ ഹൈദ്രോസി സൊഹാര്‍ ഉദ്ഘടാനം ചെയ്തു. മസ്കത്ത് റെയ്ഞ്ച് ട്രഷറര്‍ മുഹമ്മദലി ഫൈസി പ്രാര്‍ത്ഥന നടത്തി. ഒമാന്‍ എസ്ഐസി പ്രസിഡന്റ് അന്‍വര്‍ ഹാജി അധ്യക്ഷനായി. ഖാജാ ഹുസൈന് ദാരിമിയുടെ ഹൃദ്യമായ ആലാപനം ഇശ്ഖ് മജ്ലിസിന്റെ മാറ്റ് കൂട്ടി. മോയിന്‍ ഫൈസി, ശറഫുദ്ദീന്‍, സഹദ് സലീം എന്നിവര്‍ ഇശല്‍ നിലാവിന് നേതൃത്വം നല്കി.
കൊല്‍ക്കത്തയില്‍ നടന്ന എസ്കെഎസ്എസ്എഫ് നാഷണല്‍ കോണ്‍ഫറന്‍സിന് ഒമാന്‍ നാഷണല്‍ കമ്മിറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇശ്ഖ് മജ്ലിസില്‍ പങ്കെടുത്തവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ അന്‍സാരി ട്രാവല്‍സ് സ്പോര്‍ണ്‍സര്‍ ചെയ്ത ഉംറക്ക് നസീമ ബോഷാര് അര്‍ഹരായി. സ്റ്റാറ്റസ് വ്യൂ മത്സര വിജയിയായ നഫീസ കൂത്തുപറമ്പിന് സേഫ്ടെല് സ്പോണ്സര് ചെയ്ത സ്മാര്‍ട്ട് ഫോണ്‍ സമ്മാനിച്ചു. റബീഉല്‍ അവ്വല്‍ ഒന്ന് മുതല്‍ 20 വരെ മുസ്തഫ നിസാമിയുടെ നേതൃത്വത്തില്‍ നടന്ന ഓണ്‍ലൈന്‍ ക്വിസ്സ് മത്സരത്തില്‍ വിജയിളായ നസീറ സീബ്, മുഹമ്മദ് ഇബ്നു ഇമ്രാന് സിനാവ്, ഇഹ്സാന ബിദിയ എന്നിവര്‍ക്ക് മുസ്തഫ ചെങ്ങളായി സ്പോണ്സര് ചെയ്ത സമ്മാനങ്ങള്‍ നല്കി. പരിപാടിയില്‍ രാഷ്ട്രീയ,മത,സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. എസ്.ഐ.സി. സെക്രട്ടറി അബ്ദുല്‍ ഷുക്കൂര്‍ ഹാജി ബോഷര്‍, മസ്കറ്റ് കെ.എം സി സി സെക്രട്ടറി അശ്റഫ് കിണവക്കല്‍, ഹാഫിള് അബൂബക്കര്‍ സിദ്ധീഖ് മൗലവി,ശൈഖ് അബ്ദുറഹ്മാന് മൗലവി, കെ.എന്‍.എസ് മൗലവി, ജമാല്‍ ഹമദാനി,റിയാസ്,ഷബീര്‍,താജുദ്ദീന്,നൗഷിന്,ഹാഷിം ഫൈസി, ഇര്‍ഷാദ്,സിദ്ദീഖ് എ പി , ഫൈസല്‍, ശിഹാബ് സൂര്, സഈദ് അലി ദാരിമി, അബ്ദുല്ല യമാനി, സുനീര്‍ ഫൈസി, സക്കറിയ സീബ്, അബ്ദുല്‍ ശുകൂര്‍ സഹം നേതൃത്വം നല്കി. പ്രസിഡന്റ് സക്കീര്‍ ഹുസൈന് ഫൈസി സ്വാഗതവും ട്രഷറര്‍ അഹമ്മദ് ഷരീഫ് നന്ദിയും പറഞ്ഞു.