ഭാവ ഗായകന് വിട… പി.ജയചന്ദ്രന് അന്തരിച്ചു
അബുദാബി : ഗസ്സ മുനമ്പില് ഗുരുതരമായി പരിക്കേറ്റ 55 ആളുകളെയും രോഗികളെയും വിമാനമാര്ഗം യുഎഇയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയാണ് 23ാമത് ഒഴിപ്പിക്കല് വിമാനത്തില് കുട്ടികളെയും ക്യാന്സര് രോഗികള് ഉള്പ്പെടെയുള്ളവരെ ഇവിടെയെത്തിച്ചത്. ഇസ്രാഈലിലെ റാമോണ് എയര്പോര്ട്ടില് നിന്ന് കരം അബു സലാം ക്രോസിംഗ് വഴിയാണ് ഒഴിപ്പിച്ചത്. 2023 ഒക്ടോബറില് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന് സായിദ് അല് നഹ്യാന് ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പരിക്കേറ്റ ഫലസ്തീനികളെയും കാന്സര് രോഗികളെയും ഒഴിപ്പിക്കുന്നത്. ഇതുവരെ 2,254 രോഗികളും കുടുംബാംഗങ്ങളും യുഎഇയില് എത്തിയിട്ടുണ്ട്. ഈ സംരംഭം ജീവന് രക്ഷിക്കാനുള്ള മാനുഷിക ഇടപെടലിന്റെ അടിയന്തിര ആവശ്യകതയെ പ്രകടമാക്കുകയും വിനാശകരമായ സാഹചര്യത്തില് ഗസ്സ മുനമ്പിലെ ഫലസ്തീനികളെ പിന്തുണയ്ക്കുന്നതിനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ ഭാഗമായാണിത്. രോഗികളും ഗുരുതരമായി പരിക്കേറ്റവരുമായ ഫലസ്തീനികള്ക്കായി നൂതന ആരോഗ്യ പരിരക്ഷ നല്കുന്നതിനുള്ള ശക്തമായ ശ്രമങ്ങള് യുഎഇ ഏറ്റെടുത്തു. 2023 ഡിസംബര് 2ന് പ്രവര്ത്തനം ആരംഭിച്ചതുമുതല്, തെക്കന് ഗസ്സ മുനമ്പിലെ യുഎഇ ഫീല്ഡ് ഹോസ്പിറ്റല് 50,489 കേസുകളെ ചികിത്സിച്ചു. കൂടാതെ, 2024 ഫെബ്രുവരിയില് ആരംഭിച്ചതിനുശേഷം, അല് അരിഷ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ഹോസ്പിറ്റല് ഫ്േളാട്ടിംഗ് കപ്പല് ഇതുവരെ 8,597 ആളുകള്ക്ക് ചികിത്സ നല്കി. നിലവിലുള്ള ഗുരുതരമായ സാഹചര്യങ്ങളില് അവരെ പിന്തുണയ്ക്കുന്നതിനായി, സഹോദരങ്ങളായ ഫലസ്തീന് ജനതയ്ക്ക് ഭക്ഷണം, മെഡിക്കല്, ദുരിതാശ്വാസ സാമഗ്രികള് എന്നിവ ഉള്പ്പെടെ ഏകദേശം 50,000 ടണ് അടിയന്തര സഹായം യുഎഇ നല്കിയിരുന്നു.