സഊദിയില്‍ ശക്തമായ മഴയും കാറ്റും ഇടിമിന്നലും
ഒരു റോഡ് കണ്ടാല്‍ അത് എവിടെ അവസാനിക്കുമെന്നായിരിക്കും നമ്മുടെ ആദ്യ ചിന്ത. അല്ലെങ്കില്‍ ഈ റോഡ് മാര്‍ഗം എവിടെയെല്ലാം എത്തിച്ചേരാമെന്ന ചോദ്യവും മനസിലുയരും. പക്ഷേ, റോഡുകള്‍ അവസാനിക്കാറില്ല. ചെറിയ പ്രതിബന്ധങ്ങളില്‍ ചെന്നവസാനിക്കുന്ന റോഡുകള്‍ക്കും ഒരു മറുവശമുണ്ടാകും. എന്നാല്‍ ലോകത്ത് അവസാനിക്കുന്ന ഒരു റോഡുണ്ട്. ഇതേ കുറിച്ചാണ് ഇവിടെ പറയുന്നുത്. നോര്‍വെയിലാണ് ഈ റോഡ്. 129 കിലോമീറ്റര്‍ നീളമുള്ള ഈ പാത ഉത്തര ധ്രുവത്തില്‍ ചെന്നാണ് അവസാനിക്കുന്നത്. E 69 ഹൈവേ അതായത് ലോകത്തിലെ അവസാനത്തെ റോഡ് എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. ഈ പാത അവസാനിച്ചാല്‍ പിന്നെ കടലും ഐസും മഞ്ഞുംമൂടിയ പര്‍വതങ്ങളും മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
ഭൂമിയുടെ ഏറ്റവും അകലെയുളള പോയിന്റ് ഉത്തര ധ്രുവമാണല്ലോ. ഭൂമിയുടെ അച്ചുതണ്ട് ഇവിടെ നിന്നാണ് കറങ്ങുന്നത്. നോര്‍വെ സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. ഭൂമിയുടെ അറ്റത്തെ നോര്‍വെയുമായി ബന്ധിപ്പിക്കുന്നതാണ് ലോകത്തെ അവസാന പാതയായ ഋ 69 ഹൈവേ. മാത്രമല്ല, മുന്നോട്ടുളള വഴിയൊന്നും കാണാത്ത സ്ഥലത്താണ് ഈ പാത അവസാനിക്കുന്നത്.
ലോകത്തിലെ അവസനാ റോഡല്ലേ എന്നാല്‍ പോയി കണ്ടുനോക്കാമെന്ന് വിചാരിക്കുന്നുണ്ടെങ്കില് അത്ര എളുപ്പമാവില്ല കാര്യം. പ്രത്യേകിച്ച് ഒറ്റയ്ക്ക് അങ്ങോട്ട് പോകാനും കഴിയില്ല. ഇവിടേക്ക് സംഘമായി പോകാന്‍ മാ്ത്രമേ അനുമതിയുള്ളൂ. ഇവിടത്തെ കാലാവസ്ഥ അങ്ങേയറ്റം പ്രവചനാതീതവും അപകടകരവുമായണ്. അതിനാലാണ് ഈ റോഡിലൂടെ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്നത്. ശൈത്യകാലത്ത് ഇവിടെ ആറ് മാസം ഇരുട്ടായിരിക്കും, പകലുണ്ടാവുകയുമില്ല.
വേനല്‍ക്കാലത്ത് ഇവിടെ സൂര്യന് അസ്തമിക്കാതെ കാണാം. ഉത്തര ധ്രുവത്തോട് വളരെ അടുത്തായതിനാല്‍ ശൈത്യകാലത്ത് പൂര്‍ണമായും റോഡ് മഞ്ഞിനടിയിലാകും. അതിനാല്‍ ആ സമയത്തെ യാത്രയും അസാധ്യമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും ഇവിടെക്കുളള യാത്രയില്‍ ഹോണിംങ് സ്വാഗ്,സ്കാര്സ്വാഗ് തുടങ്ങിയ ചെറിയ ഗ്രാമങ്ങളും കാണാം. ഈ പ്രദേശങ്ങളില്‍ ആളുകള്‍ താമസിക്കുന്നുണ്ട്. ജനസംഖ്യ വളരെ കുറവാണെന്നു മാത്രം.