ഗള്‍ഫ് കപ്പ് ഫൈനല്‍ ഒമാന്‍-ബഹ്റൈന്‍ കിരീടപ്പോരാട്ടം ഇന്ന്
അബുദാബി : പുതുവര്‍ഷ രാവുകളെ വര്‍ണാഭമാക്കി തെരുവുകള്‍ ദീപാലംകൃതമായി. അബുദാബിയുടെ വിവിധ ഭാഗങ്ങളില്‍ ഏറെ മനോരഹമായാണ് നഗരസഭ വര്‍ണവിളക്കുകളാല്‍ അലംകൃതമാക്കിയിട്ടുള്ളത്. പ്രധാന കരയെ ബന്ധിപ്പിക്കുന്ന മഖ്ത,മുസഫ,ശൈഖ് ഖലീഫ ബ്രിഡ്ജുകള്‍,കോര്‍ണീഷ് തുടങ്ങിയ സ്ഥലങ്ങള്‍ ഏവരെയും ആകര്‍ഷിക്കുന്നവിധത്തിലാണ് എല്‍ഇഡി ബള്‍ബുകള്‍കൊണ്ട് അലങ്കരിച്ചിട്ടുള്ളത്. നഗരത്തിന്റെ മനോഹാരിതക്ക് മാറ്റുകൂട്ടുന്ന വിധത്തിലാണ് അലങ്കാരപ്പണികള്‍ പൂര്‍ത്തിയാക്കിയി ട്ടുള്ളതെന്ന് അബുദാബി സിറ്റി നഗരസഭ വ്യക്തമാക്കി. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി യുഎഇ ഇത്തിഹാദ് ദിനാഘോഷത്തോടനുബന്ധിച്ചു നഗരവും പ്രാന്തപ്രദേശങ്ങളും അതിമനോഹരമായി അലങ്കരിച്ചിരുന്നു. പുതുവര്‍ഷംകൂടി കടന്നുവന്നതോടെ നഗരഭംഗിയുടെ നയനമനോഹാരിതക്ക് പകിട്ടേറി.