ഗള്‍ഫ് കപ്പില്‍ കുവൈത്തിനെതിരെ യുഎഇക്ക് തോല്‍വി ; ഖത്തറിനെതിരെ ഒമാന്‍ വിജയം
അജ്മാന് : അല്‍ഹംദ് ഡിജിറ്റല്‍ പബ്ലിക്കേഷന്‍സിന്റെ ആദ്യ ഡിജിറ്റല്‍ പുസ്തകം മുനീര്‍ നൊച്ചാട് രചിച്ച ‘കാലത്തിന്റെ ചുവടുകള്‍’ കവിതാ സമാഹാരത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചെയ്തു. ജീവിതയാത്രകളുമായി ബന്ധപ്പെട്ട പതിനാലു കവിതകള്‍ ഉള്‍പ്പെടുന്നതാണ് കവിതാ സമാഹാരം. കെഎംസിസിയും ചന്ദ്രിക ദിനപത്രവും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓറ എഡ്യൂക്കേഷന്‍ എക്സ്പോയില്‍ ചന്ദ്രിക എഡിറ്റര്‍ കമാല്‍ വരദൂര്‍ ഡിജിറ്റല്‍ പതിപ്പ് പ്രകാശനം ചെയ്തു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് നജീബ് ആലുക്കല്‍,അജ്മാന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം,സൂപ്പി പാതിരപ്പറ്റ,അബ്ദുറസാഖ് വെളിയങ്കോട്,മുഹമ്മദ് എടച്ചേരി,സിറാജ് വേളം,ആര്‍കെ അസീസ്,മുനീര്‍ ചാലിക്കര,അഫ്സല് വാല്യക്കോട് പങ്കെടുത്തു.