
കാസര്ഗോഡ് ഫെസ്റ്റ് 2025 നോടനുബന്ധിച്ച് അവാര്ഡുകള് പ്രഖ്യാപിച്ചു
ദുബൈ : റോഡ്സ് ആന്റ് ട്രാന്സ്പോര്ട്ട് അതോറിറ്റി ഒമര് ബിന് അല് ഖത്താബ് സ്ട്രീറ്റിന്റെയും അല് മക്തൂം സ്ട്രീറ്റിന്റെയും കവലയില് 500 മീറ്ററില് വിപുലീകരണ പ്രവര്ത്തനങ്ങള് പൂര്ത്തിയാക്കി. ക്ലോക്ക് ടവര് റൗണ്ട് എബൗട്ടില് നിന്ന് അല് ഖലീജ് സ്ട്രീറ്റിലേക്കുള്ള വാഹനങ്ങള്ക്കായി ഒരു പ്രത്യേക പാതയും അല് ഖലീജ് സ്ട്രീറ്റില് നിന്ന് ഒമര് ബിന് അല് ഖത്താബ് സ്ട്രീറ്റ് വഴി ക്ലോക്ക് ടവറിലേക്ക് ഗതാഗതത്തിനായി ഒരു പുതിയ പാതയും ഉള്പ്പെടുത്തിയതാണ് മെച്ചപ്പെടുത്തലുകള്. കൂടാതെ, അല് ഖലീജ് സ്ട്രീറ്റില് നിന്ന് ഒമര് ബിന് അല് ഖത്താബ് സ്ട്രീറ്റിലേക്കും തുടര്ന്ന് നായിഫ് സ്ട്രീറ്റിലേക്ക് കൂടുതല് വാഹനങ്ങള് ഉള്ക്കൊള്ളാനും ഗതാഗതം മെച്ചപ്പെടുത്താനും സാധിച്ചു.
ഈ മേഖലയിലെ ഗതാഗതം സുഗമമാക്കുന്നതിനും ദുബൈയിലുടനീളമുള്ള റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്ക് മുന്ഗണന നല്കുന്നതിനുമുള്ള ആര്ടിഎ പദ്ധതിയുടെ തുടര്ച്ചയാണിത്.
ഉമര് ബിന് അല് ഖത്താബ്,അല് മക്തൂം സ്ട്രീറ്റിന്റെയും ഇന്റര്സെക്ഷനിലെ ഗതാഗതം മെച്ചപ്പെടുത്തുന്നത് സമീപ പ്രദേശങ്ങളിലെ വാഹന യാത്രികര്ക്കും സന്ദര്ശകര്ക്കും പ്രയോജനപ്പെടും. നവീകരണങ്ങള് ഇന്റര്സെക്ഷന്റെ കപ്പാസിറ്റി 20% വര്ധിപ്പിക്കുകയും വൈകുന്നേരത്തെ തിരക്കുള്ള സമയത്തെ ശരാശരി കാലതാമസ സമയം 160 സെക്കന്ഡില് നിന്ന് 75 സെക്കന്ഡായി 47% കുറയ്ക്കുകയും ചെയ്തിരിക്കുന്നു. കാല്നടയാത്രക്കാര്ക്കും സൗകര്യമേര്പ്പെടുത്തിയിട്ടുണ്ട്.