27 മില്യണ്‍ ഫോളോവേഴ്സ്
റിയാദ് : കലാ സംസ്കാരിക, വിനോദ വിസ്മയങ്ങളുടെ നിറപ്പകിട്ടാര്‍ന്ന രാവുകള്‍ സമ്മാനിച്ച് റിയാദ് സീസണ് ഫെസ്റ്റിവല്‍ ആസ്വാദകരുടെ മനം കവരുന്നു. നാളെ (ഞായറാഴ്ച) ഇന്ത്യന്‍ സംസ്കാരികോല്സവം നടക്കുന്ന സുവൈദി പാര്‍ക്കില്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അടക്കം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ അതിഥിയായെത്തുന്നുണ്ട്. ശ്ര!ീശാന്തുമായി സംവദിക്കാനും സെല്‍ ഫിയെടുക്കാനും കാണികള്‍ക്ക് അവസരമുണ്ട്. സീസണ് ആരംഭിച്ച ആദ്യ വാരാന്ത്യ അവധി ദിനങ്ങളില്‍ പതിനായിരങ്ങളാണ് വിവിധ സോണുകളിലേക്ക് ഒഴുകിയെത്തിയത്. മലയാളികടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സുവൈദി പാര്‍ക്കിലെക്ക് ഈ ദിവസങ്ങളില്‍ സന്ദര്‍ശകരായെത്തിയത്.
ഈ മാസം 13ന് ആരംഭിച്ച റിയാദ് സീസണ് ഫെസ്റ്റിവലിന്റെ തുടക്കം തന്നെ ഇന്ത്യന്‍ സാംസ്കാരികോല്സവത്തോടെയായിരുന്നു. 21 വരെ നീണ്ടു നില്ക്കുന്ന ഇന്ത്യന്‍ നൈറ്റില്‍ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കുന്ന വിവിധ പരിപാടികളാണ് നടന്ന് വരുന്നത്. വിവിധ സംസ്ഥാനങ്ങളുടെ നാടന്‍ കലാ രൂപങ്ങളും നൃത്തനൃത്യങ്ങളും ദിവസേന നടക്കുന്ന ഘോഷയാത്രയിലെ മനോഹര കാഴ്ചകളാണ്. റിയാദ് ടാക്കീസിന്റെ ചെണ്ട മേളം സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കുന്നു. ഗര്‍ഭ നൃത്തം, ഛൗ നൃത്തം, ഘുമാര് നൃത്തം, നാസിക് ഡോള്‍, കല് ബേലിയ നൃത്തം, ലാവണി നൃത്തം, പഞ്ചാബി നൃത്തം തുടങ്ങി ഷോഷയാത്രയെ വര്ണ്ണൊജ്ജ്വലമാക്കുന്ന കലാരൂപങ്ങള്‍ താളമേളങ്ങളുടെ അകമ്പടിയോടെ സുവൈദി പാര്‍ക്കിനെ വലയം വെക്കുമ്പോള്‍ മൊബൈല്‍ ക്യാമറയുമായി തടിച്ചു കൂടുന്ന അറബികളടക്കമുള്ള കാണികള്‍ എറെ കൗതുകം പകരുന്ന കാഴ്ചയാണ്.
അക്ബര്‍ ഖാന് അടക്കമുള്ള മലയാളി ഗായകര്‍ ഇതിനകം വിവിധ ദിവസങ്ങളിലായി റിയാദ് സീസണ് പരിപാടികളില്‍ പങ്കെടുത്തു. മെയിന്‍ സ്റ്റേജില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഗായകര്കരുടെയും നര്‍ത്തകരുടെയും സംഗീത നൃത്ത പരിപാടികള്‍ പതിവായി നടന്ന് വരുന്നുണ്ട്. കുട്ടികള്‍ക്കായി പ്രത്യേക സോണും പരിപാടികളും ഇവിടെ ഒരുക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ബസാറില്‍ വൈവിധ്യമാര്‍ന്ന പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കാന്‍ നിരവധി പേരാണ് എത്തുന്നത്. തല്‍സമയ വള നിര്‍മ്മാണം, ഷൂ നിര്‍മ്മാണം തുടങ്ങിയവയും പരമ്പരാഗത കരകൗശല വസ്തുക്കളും ബസാറിനെ ആകര്‍ഷകമാക്കുന്നു. ഇന്ത്യന്‍ താരം ശ്രീശാന്തടക്കം അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങള്‍ നാളെ ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരാന്‍ ഇവിടെയെത്തുന്നുണ്ട്. ഇന്ത്യയെ കൂടാതെ പാക്കിസ്ഥാന്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, സുഡാന്,വിവിധ രാജ്യങ്ങളുടെ സാംസ്കാരിക പരിപാടികളും വരും ദിവസങ്ങളില്‍ സുവൈദി പാര്‍ക്കില്‍ നടക്കും. വിവിധ രാജ്യക്കാരുടെ കലാ, സാംസ്ക്കാരിക, രുചി വൈവിധ്യങ്ങള്‍ അനുഭവിച്ചറിയാനും ആസ്വദിക്കാനുള്ള അപൂര്‍വ്വ അവസരമാണ് റിയാദ് സീസണ് ഒരുക്കുന്നത്. ബോളിവാര്‍ഡ് സിറ്റി, ബോളിവാര്‍ഡ് വേള്‍ഡ് അടക്കം 14 സോണുകളിലായാണ് റിയാദ് സീസണ് ഫെസ്റ്റിവല്‍ നടക്കുന്നത്.