
ആദ്യ ഔദ്യോഗിക സന്ദര്‍ശനം: ശൈഖ് ഹംദാന്‍ ഇന്നും നാളെയും ഇന്ത്യയില്‍
അബുദാബി : അബുദാബി അറബിക് ലാംഗ്വേജ് സെന്റര്‍ (എഎല്‍സി) വിവിധ സാംസ്കാരിക, സാംസ്കാരിക മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കുന്നതിനായി മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷനുമായി (എംബിആര്‍എഫ്) ബൗദ്ധിക,യുവജന- സാംസ്കാരിക മേഖലകളിലെ ശാക്തീകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു. പഠിതാക്കളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിന് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമുമായി സഹകരിച്ച് വികസിപ്പിച്ച എഎല്‍സി അംഗങ്ങള്‍ക്ക് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. വിവര്‍ത്തന മേഖലയില്‍ ഫലപ്രദമായ സഹകരണത്തിന് കളമൊരുക്കുന്നതാണ് കരാര്‍. എംബിആര്എഫിന്റെ വിവര്‍ത്തന പ്രോഗ്രാമിലെ പ്രതിഭാധനരായ എമിറാത്തി ബിരുദധാരികള്‍ എഎല്‍സിയുടെ കലിമ വിവര്‍ത്തന പദ്ധതിയെ സഹായിക്കും. മാത്രമല്ല,സാഹിത്യ അവാര്‍ഡുകള്‍ക്കും ഗവേഷണ ഗ്രാന്റുകള്‍ക്കുമായി എംബിആര്എഫിന്റെ പ്രോഗ്രാമുകളിലൂടെ എഎല്സിയില് നിന്നുള്ള മികച്ച പ്രതിഭകളെ നാമനിര്‍ദേശം ചെയ്യും. പ്രിന്റ്,ഡിജിറ്റല്‍ പ്രസിദ്ധീകരണത്തിലും ഇരു സംരംഭങ്ങളും പരസ്പരം സഹകരിക്കും.