
യുഎഇയില് ഏപ്രിലില് ഇന്ധനവില കുറയും
കുവൈത്ത് സിറ്റി : 85 കാരിയായ മുത്തശ്ശിയെ കൊന്ന് കടന്നുകളഞ്ഞ 20കാരനെ മണിക്കൂറുകള്കൊണ്ട് കുവൈത്ത് പൊലീസിന്റെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. ഹവല്ലി ഗവര്ണറേറ്റിലെ റുമൈത്തിയ പ്രദേശത്ത് കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വിവരം ലഭിച്ച ഉടനെ ഡിറ്റക്ടീവുകളും ഫോറന്സിക് ഓഫീസര്മാരും അടങ്ങുന്ന അന്വേഷണ സംഘം സ്ഥലത്തെത്തി പരിശോധ നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് വിരലടയാളം ശേഖരിച്ചു. ആഭ്യന്തര മന്ത്രാലയം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മണിക്കൂറുകള്ക്കകം പ്രതി പോലീസ് പിടിയിലായി. മയക്കുമരുന്ന് കേസുകളില് പ്രതി ചേര്ക്കപ്പെട്ടയാളാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര് അറിയിച്ചു.