
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
അജ്മാന് : ഇന്റര്‍നാഷണല്‍ ചാരിറ്റി ഓര്ഗനൈസേഷന് വാര്‍ഷിക ശീതകാല കാമ്പയിന് ആരംഭിച്ചു. 10 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന ചാരിറ്റബിള്‍ പദ്ധതികള്‍ നടപ്പാക്കുകയാണ് ഇത്തവണ കാമ്പയിനിന്റെ ലക്ഷ്യം. അവശ്യസാധനങ്ങള്‍ നല്കി ശീതകാല ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമാശ്വാസം നല്‍കാനാണ് ഈ സംരംഭം ശ്രമിക്കുന്നതെന്ന് ഓര്ഗനൈസേഷന് സെക്രട്ടറി ജനറല്‍ ഡോ.ഖാലിദ് അബ്ദുല്‍ വഹാബ് അല്‍ ഖാജ പറഞ്ഞു. ശൈത്യകാലത്ത് അപര്യാപ്തമായ ഭക്ഷണം,പാര്‍പ്പിടം,പുതപ്പ് തുടങ്ങിയ വെല്ലുവിളികള്‍ നേരിടുന്ന ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളെ സഹായിക്കുന്നതിനാണ് ഐസിഒ കാമ്പയിന് ആചരിച്ചുവരുന്നത്.
ഭക്ഷ്യസഹായം,ശീതകാല വസ്ത്ര വിതരണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍,ചൂടാക്കുന്നതിനുള്ള ഇന്ധനം,കുടിയിറക്കപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിടം എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള പ്രോജക്ടുകളിലൂടെ സമഗ്രമായ പിന്തുണ നല്‍കാനാണ് കാമ്പയിന് കൊണ്ട് ഉദ്ദേശിക്കു്നനത്. ആയിരക്കണക്കിന് അനാഥര്‍,നിരാലംബരായ കുടുംബങ്ങള്‍,പ്രായമായ വ്യക്തികള്‍ എന്നിവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ഐസിഒ നിരന്തരമായി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ച് കൊസോവോ,ബോസ്നിയ,കിര്‍ഗിസ്ഥാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കഠിനമായ ശീതകാല സാഹചര്യങ്ങള്‍ നിലനില്ക്കുന്നതില് അവിടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കാനാണ് പദ്ധതി. കൂടാതെ,ശീതകാല വസ്ത്രങ്ങളും ഭക്ഷണവും നല്‍കിക്കൊണ്ട് തൊഴിലാളികളും അനാഥരും ഉള്‍പ്പെടെയുള്ള യുഎഇയിലെ ദരിദ്രരായ ഗ്രൂപ്പുകളെ കാമ്പയിന് പിന്തുണക്കുന്നു. ആവശ്യക്കാരുടെ ജീവിതത്തില്‍ ഗുണപരമായ സ്വാധീനം സൃഷ്ടിക്കുന്നതില്‍ കമ്മ്യൂണിറ്റി സഹകരണത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട് കാമ്പയിനിലേക്ക് സംഭാവന നല്കാന് മനുഷ്യസ്നേഹികളോട് ഡോ.അല്‍ ഖാജ അഭ്യര്‍ത്ഥിച്ചു