ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
റിയാദ് : സ്വകാര്യ ആരോഗ്യ മേഖലയില്‍ സഊദിവത്ക്കരണ അനുപാതം വര്‍ധിപ്പിച്ചു കൊണ്ട് ആരോഗ്യ,മാനവ വിഭവശേഷിസാമൂഹിക മന്ത്രാലയം ഉത്തരവ്. റേഡിയോളജി (എക്സ് റേ) വിഭാഗത്തില്‍ 65 ശതമാനവും ലബോറട്ടറി വിഭാഗത്തില്‍ 70 ശതമാനവും ഫിസിയോ തെറാപ്പി വിഭാഗത്തിലും പോഷകാഹാര തൊഴില്‍ മേഖലയിലും 80 ശതമാനം വീതവും സ്വദേശിവത്ക്കരണം നടപ്പാക്കണമെന്നാണ് നിര്‍ദേശം. പുതിയ തീരുമാന പ്രകാരം രണ്ടു ഘട്ടങ്ങളായാണ് പദ്ധതിനടപ്പാക്കുക.
2025 ഏപ്രീല്‍ 17ന് ആദ്യ ഘട്ടത്തില്‍ റിയാദ്,ജിദ്ദ,ദമ്മാം,മക്ക, മദീന,അല്‍ കോബാര്‍ എന്നീ പ്രവിശ്യകളിലെ മുഴുവന്‍ ആരോഗ്യ സ്ഥാപനങ്ങളും മറ്റു മേഖലകളിലെ വന്‍കിട ആരോഗ്യ സ്ഥാപനങ്ങളും പുതിയ അനുപാതം നടപ്പിലാക്കണം. 2025 ഒക്ടോബര്‍ 17ന് നിലവില്‍ വരുന്ന രണ്ടാം ഘട്ടത്തില്‍ സഊദിയിലെ മുഴുവന്‍ പ്രവിശ്യകളിലെയും ആരോഗ്യ സ്ഥാപനങ്ങളും തീരുമാനം നടപ്പിലാക്കണം.
സ്വദേശികള്‍ക്ക് ആകര്‍ഷകവും ഉത്പ്പാദനക്ഷമവുമായ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് പുതിയ തീരുമാനം കൊണ്ട് ഉദ്ദേശിക്കുന്നത്.