ഇത്തിഹാദ് ട്രെയിനില്‍ സജ്ജീകരിക്കുന്നത് അത്യാധുനിക സൗകര്യങ്ങള്‍
ദുബൈ : ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം മതേതര ചേരിയെ ഭയപ്പെട്ടുതുടങ്ങിയെന്ന് മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുബൈ കോഴിക്കോട് ജില്ലാ കെഎംസിസി സിഎച്ച് രാഷ്ട്രസേവാ പുരസ്കാര സമര്‍പണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു. നാനാത്വത്തില്‍ ഏകത്വമെന്ന അടിസ്ഥാന ശിലയെ കാത്തുസംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യ. അതിനായി വിത്യസ്ത സ്വഭാവമുള്ള വിവിധ കക്ഷികളെ ‘ഇന്ത്യ’ മുന്നണി ഒരു കുടക്കീഴില് അണിനിരത്തുന്നതിനു കെസി വേണു ഗോപാ ല്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ പ്രതീക്ഷ നല്‍കുന്നതാണ്.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ വളരെയേറെ ഭീതിതമായ അവസ്ഥയായിരുന്നു ഇന്ത്യയിലേത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ സീറ്റില്‍ രാഹുല്‍ ഗാന്ധി അവരോധിതനായതോടെ രാഷ്ട്ര ഭരണം നിയന്ത്രിക്കുന്ന ഫാസിസം പോലും മതേതര ചേരിയെ ഭയപ്പെട്ടുതുടങ്ങി. മിനുട്ടുകള്‍ കൊണ്ട് ചുട്ടെടുക്കുന്ന ബില്ലുകള്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ തെല്ലൊന്നുമല്ല ആശങ്കയിലാക്കിയിരുന്നത്. ‘ഇന്ത്യ’ മുന്നണി കരുത്താര്‍ജിക്കുകയും കോണ്‍ഗ്രസ് പ്രതിപക്ഷ നേതൃരംഗത്ത് സകല പാര്‍ട്ടികളുടെയും അംഗീകാരം നേടുകയും ചെയ്തതോടെ ചിത്രം മാറി എന്നും പികെ കുഞ്ഞാലി കുട്ടി പറഞ്ഞു. മതേതര ഇന്ത്യ നേരിടുന്ന പുതിയ വെല്ലുവിളികളെ അതിജീവിക്കാന്‍ ദേശീയതലത്തില്‍ ശക്തമായ നേതൃത്വം നല്കുന്ന നേതാവാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.
സിഎച്ച് മുഹമ്മദ് കോയ രാഷ്ട്ര സേവാ പുരസ്കാരം കെസി വേണു ഗോപാലിന്റെ പ്രവര്‍ത്തന മികവിനും ആത്മാര്‍ത്ഥതക്കുമുള്ള അംഗീകാരമാണെന്നും സിഎച്ചിന്റെ പേരിലുള്ള പുരസ്കാരത്തിന് ഏറ്റവും അര്‍ഹതയുള്ള നേതാവാണ് കെസി വേണുഗോപാലെന്നും പുരസ്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തിനു കൂടുതല്‍ ശോഭ പകരാന്‍ കാരണമാകുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.