27 മില്യണ്‍ ഫോളോവേഴ്സ്
അബുദാബി : കളഞ്ഞുകിട്ടിയ ഒരുലക്ഷം ദിര്‍ഹം പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ദുബൈ പൊലീസ് ആദരിച്ചു. അല്ബര്ഷയില്നിന്നാണ് ഇന്ത്യക്കാരനായ സതീശ്കുമാറിന് ഒരുലക്ഷംദിര്ഹം കള ഞ്ഞുകിട്ടിയത്. ഉടനെത്തന്നെ സതീശ് കുമാര്‍ പണം അല്‍ബര്‍ഷ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. ട്രാഫിക് രജിസ്ട്രേഷന് വിഭാഗം മേധാവി കേണല്‍ മൊസ്തഫ മുഹമ്മദ് അബ്ദുല്ല, ക്രിമിനല്‍ റെ ക്കോര്‍ഡ് വിഭാഗം തലവന്‍ ലഫ്റ്റനന്റ് കേണല്‍ യാസര്‍ അല്‍ ഹാഷിമി, മറ്റു ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ അല്‍ബര്‍ഷ പോലീസ് സ്റ്റേഷന് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മജീദ് അല്‍ സുവൈദി ദുബൈ പൊലീസിന്റെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് ആദരിച്ചത്.
ദുബൈ പോലീസ് സമൂഹത്തില്‍ പ്രോ ത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന സമഗ്രതയുടെയും ഉത്തരവാദിത്തത്തിന്റെയും മഹത്തായ മൂല്യങ്ങള്‍ ഉള് ക്കൊണ്ടതിന് അല്‍ സുവൈദി സതീശ് കുമാറിനെ അഭിനന്ദിച്ചു. പൊതുജന സഹകരണം വളര്‍ത്തിയെടുക്കുന്നതിലൂടെ ദുബൈ പോലീസിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഇത്തരം സത്യസന്ധമായ നടപടികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ വര്‍ധിപ്പി ക്കുന്നതിലും സമൂഹത്തില്‍ മൂല്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. നിയമ നിര്‍വ്വഹണ ശ്രമങ്ങളെ പിന്തുണച്ച് രാജ്യത്തിന്റെ പ്രശസ്തി ശക്തിപ്പെടുത്തുന്നതില്‍ സതീശ്കുമാറി നെപ്പോലെയുള്ള വ്യക്തികള്‍ വഹിക്കുന്ന സജീവ പങ്കിനെ അദ്ദേഹം പ്രശംസിച്ചു. അതേസമയം വിലപിടി പ്പുള്ള വസ്തുക്കള്‍ യഥാര്‍ത്ഥ ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നല്‍കുന്നതിന് പോലീസിനെ ഏല്‍പ്പിക്കേ ണ്ടത് തന്റെ കടമയാണെന്നും ഈ അംഗീകാരത്തിന് നന്ദി അറിയിക്കുന്നതായും സതീശ്കുമാര്‍ പറഞ്ഞു.