27 മില്യണ് ഫോളോവേഴ്സ്
ദുബൈ : യുഎഇ പൊതുമാപ്പില് ആര്ക്കെങ്കിലും ഔട്ട് പാസ് ലഭിച്ചാല് 14 ദിവസത്തിനുള്ളില് രാജ്യം വിട്ടുപോകണം. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികള്ക്ക് തിരിച്ച് യുഎഇയിലേക്ക് പ്രവേശിക്കാന് ഒരു വിലക്കുമില്ല. എപ്പോള് വേണമെങ്കിലും അവര്ക്ക് തിരിച്ചുവരാമെന്ന് അദ്ദേഹം ആവര്ത്തിച്ചു. എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവര്സ്റ്റേ ആയവര്,നേരിട്ട് അമര് സെന്ററിലേക്ക് പോകാം. അവിടെ നിന്ന് ഔട്ട് പാസിന് അപേക്ഷ നല്കാം. എന്നാല് എമിറേറ്റ്സ് ഐഡി ഇല്ലാത്തവര്ക്ക് അല് അവിര് സെന്ററില് വിരലടയാളം എടുത്തതിന് അമര് സെന്ററില് പോയി എക്സിറ്റ് പാസിന് അപേക്ഷ നല്കണം. അവര്ക്ക് മൂന്നു ദിവസത്തിനുള്ളില് ഔട്ട് പാസ് ലഭിക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളില് ആളുകള് അവസരം പ്രയോജനപ്പെടുത്തണമെന്നും ലഫ്: കേണല് വ്യക്തമാക്കി. രാവിലെ 8 മുതല് രാത്രി 8 വരെയാണ് അല് അവിര് സെന്ററിന്റെ പ്രവര്ത്തനം.