ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
അബുദാബി: നാഷണല്‍ ലൈബ്രറി ആന്റ് ആര്‍ക്കെവ്സ് പ്രസിദ്ധീകരിച്ച ‘ശൈഖ സലാമ ബിന്ത് ബുട്ടി’ എന്ന പുസ്തകത്തിന്റെ കോപ്പി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൈമാറി. അബുദാബിയിലെ കസര്‍ അല്‍ ഷാതിയില്‍ നാഷണല്‍ ലൈബ്രറി പ്രതിനിധി സംഘം കൂടിക്കാഴ്ചക്ക് എത്തിയപ്പോഴാണ് പ്രസിഡന്റിന് പുസ്തകം കൈമാറിയത്. എഴുത്തുകാരനും ഗവേഷകനുമായ അലി അഹമ്മദ് അല്‍ കിന്തി അല്‍ മറാര്‍ എഴുതിയ പുസ്തകത്തിന്റെ പ്രധാന വിഷയങ്ങളെയും അധ്യായങ്ങളെയും കുറിച്ച് ചടങ്ങില്‍ പ്രസിഡന്റ് വാചാലനായി. നാഷണല്‍ ലൈബ്രറി ആന്റ് ആര്ക്കെവ്സിനുള്ളിലെ ശൈഖ് സായിദ് ഹാളില്‍ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളുടെ ഒരു പകര്‍പ്പില്‍ അദ്ദേഹം ഒപ്പുവക്കുകയും ചെയ്തു.
രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംസ്കാരവും വരും തലമുറയ്ക്കായി രേഖപ്പെടുത്തുന്നതിലും സംരക്ഷിക്കുന്നതിലും നാഷണല്‍ ലൈബ്രറിയും ആര്ക്കെവ്സും വഹിക്കുന്ന പങ്കിനെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് അഭിനന്ദിച്ചു. സുപ്രധാന ഉദ്യമത്തില്‍ സഹകരിച്ച എല്ലാവര്ക്കും അദ്ദേഹം നന്ദി അറിയിച്ചു. സ്ഥാപനത്തിന് നല്കിയ പിന്തുണയ്ക്ക് നാഷണല്‍ ലൈബ്രറി ആന്റ് ആര്‍ക്കെവ്സില്‍ നിന്നുള്ള പ്രതിനിധി സംഘം പ്രസിഡന്റിനോട് നന്ദി രേഖപ്പെടുത്തി. വിലയേറിയ രേഖകള്‍ ദീര്‍ഘകാലത്തേക്ക് സംരക്ഷിക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും അവ ഭാവി തലമുറകള്‍ക്ക് പ്രാപ്യമാണെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പങ്കുവച്ചു.
കൂടിക്കാഴ്ചയില്‍ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ആയിരുന്നു. ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്,ലെഫ്.ജനറല്‍ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്യാന്, ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്,ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്്നൂന്‍ അല്‍ നഹ്യാന് പങ്കെടുത്തു.