സ്വകാര്യ കമ്പനികളില്‍ ഡിസംബര്‍ 31നകം ഇമാറാത്തി നിയമനങ്ങള്‍ പൂര്‍ത്തിയാക്കണം
ജിസാന്‍ : സബിയയില് മരിച്ച സാദ് അല്‍ സയ്യിദ് ബ്ലോക്ക് കമ്പനി ജീവനക്കാരന് തമിഴ്നാട് സ്വദേശി ശൈഖ് മൊയ്ദീന്റെ(41) മൃതദേഹം ഖാലിദിയ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ജനാസ നമസ്കാരത്തിലും ഖബറടക്ക ചടങ്ങിലും ബന്ധുക്കളും സുഹൃത്തുക്കളുമടക്കം നിരവധി പേര് പങ്കെടുത്തു. മൃതദേഹം സഊദിയില്‍ മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് ജിസാന്‍ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റും ഇന്ത്യന്‍ കോണ്‍സുലേറ്റ് സിസിഡബ്ല്യുഎ മെമ്പറുമായ ശംസു പൂക്കോട്ടൂര്‍,വെല്‍ഫെയര്‍ വിങ് കണ്‍വീനര്‍ സമീര്‍ അമ്പലപ്പാറ,കമ്പനി പ്രതിനിധി ശബരി ഗിരീഷ് നേതൃത്വം നല്കി. സബിയ കെഎംസിസി ഭാരവാഹികളായ സാദിഖ് മാസ്റ്റര്‍,ആരിഫ് ഒതുക്കുങ്ങല്‍,സാലിം നെച്ചിയില്‍, ശൈഖ് മൊയ്ദീന് ജോലി ചെയ്ത കമ്പനിയയിലെ സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര് ജനാസ നമസ്കാരത്തിലും അനുബന്ധ ചടങ്ങുകളിലും പങ്കെടുത്തു.