
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
അബുദാബി: ഫ്രാന്‍സിസ് മാര്‍പാപ്പ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളും ആശയങ്ങളും ലോകത്ത് എല്ലാ കാലത്തും നിലനില്‍ക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. മാസങ്ങള്‍ക്ക് മുമ്പ് വത്തിക്കാനില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മകള്‍ കൂടി പങ്കു വെച്ചാണ് സാദിഖലി തങ്ങള്‍ മാര്‍പാപ്പയെ അനുസ്മരിച്ചത്. വിനയം കൊണ്ടും സൗമ്യമായ ഇടപെടല്‍ കൊണ്ടും ആളുകളെ സ്വാധീനിക്കാന്‍ കഴിയുന്ന അപൂര്‍വം നേതാക്കളില്‍ ഒരാളായിരുന്നു മാര്പാപ്പയെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാത്രമല്ല, മുഴുവന്‍ മനുഷ്യര്‍ക്കും വരും തലമുറയ്ക്കും ജീവിതത്തലില്‍ പകര്‍ത്താനുള്ള സന്ദേശം ഇഹലോകത്ത് ബാക്കിവെച്ചാണ് അദ്ദേഹം മടങ്ങുന്നതെന്നും മാര്‍പാപ്പയുമായുള്ള ഓര്‍മ്മകള്‍ പങ്കു വെച്ച് കൊണ്ട് സാദിഖലി തങ്ങള്‍ ഫെയ്സബുക്കില്‍ കുറിച്ചു