
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
മാഹി: അബൂദാബി തലശ്ശേരി മണ്ഡലം കെഎംസിസി പള്ളൂര്‍ സിഎച്ച് സെന്റ്റിന് നല്കുന്ന ഓക്സിജന്‍ കോണ്സന്ട്രേറ്റര് മാഹി ജില്ലാ മുസ്ലിംലീഗ് കമ്മിറ്റിക്ക് കൈമാറി. കെഎംസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ചങ്ങരോത്ത്,മാഹി ജില്ലാ മുസ്ലിംലിഗ് പ്രസിഡന്റ് പിടികെ റഷീദ്,സെക്രട്ടറി എവി ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് ഓക്സിജന്‍ കോണ്സന്ട്രേറ്റര് ഏറ്റുവാങ്ങി പള്ളൂര്‍ സിഎച്ച് സെന്ററിന് കൈമാറി. മാഹി ശിഹാബ് തങ്ങള്‍ ഓഫീസില്‍ നടന്ന ചടങ്ങ് മുസ്ലിംലീഗ് പുതുച്ചേരി സംസ്ഥാന വൈസ് പ്രസിഡന്റ് പി.യൂസുഫ് ഉദ്ഘാടനം ചെയ്തു.
മുസ്ലിംലിഗ് മാഹി ജില്ലാ മുന്‍ പ്രസിഡന്റ് ഷറഫുദ്ദീന് മാസ്റ്റര്‍,എംപി അഹമ്മദ് ബഷീര്‍, ജില്ലാ വൈസ് പ്രസിഡന്റ് എംഎ അബ്ദുല്‍ ഖാദര്‍,സംസ്ഥാന വൈസ് പ്രസിഡന്റ് ഇസ്മായീല്‍ ചങ്ങരോത്ത്,സംസ്ഥാന സെക്രട്ടറി വികെ റഫീഖ്,ജില്ലാ വൈസ് പ്രസിഡന്റ് ഉസ്മാന് പള്ളൂര്‍, യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് അന്‍സീര്‍ പള്ളിയത്ത് പങ്കെടുത്തു.