
ഈദ് അവധി ദിവസങ്ങളില് ദുബൈയില് 222 യാചകര് പിടിയില്
ദുബൈ : പ്രവാസികളുടെ പിന്തുണയോടെ വയനാട് ദുരിതബാധിതര്ക്ക് താല്കാലികമായി താമസിക്കാന് വീടുകള് നല്കാനുള്ള പദ്ധതിയൊരുക്കി പ്രവാസി കൂട്ടായ്മ. ദുബൈയിലുള്ള പ്രവാസികളുടെ കൂട്ടായ്മയാണ് സപ്പോര്ട്ട് വയനാട് ഡോട്ട് കോം എന്ന ആപ്പിലൂടെ ഈ സംരംഭം ഒരുക്കിയിരിക്കുന്നത്. ഭവനരഹിതര്ക്ക് സ്ഥിരം വീടുകള് പണിയുന്നത് വരെയുള്ള കാലയളവില് താല്കാലികമായി താമസമൊരുക്കുകയാണ് ലക്ഷ്യമെന്ന് ഇവര് വ്യക്തമാക്കി. പ്രവാസികളുടെ നിരവധി വീടുകള് നാട്ടില് ഒഴിഞ്ഞുകിടക്കുന്നുണ്ട്. നിലവില് വീടില്ലാതെ ബുദ്ധിമുട്ടുന്നവര്ക്ക് താല്കാലികമായി താമസമൊരുക്കാന് പ്രവാസികളും നാട്ടിലുള്ളവരും തയ്യാറായ സാഹചര്യത്തിലാണ് കേരള സര്ക്കാരിന്റെ മേല്നോട്ടത്തോടെ ഈ പദ്ധതി ആവിഷ്കരിക്കുന്നതെന്ന് മുനീര് അല് വഫാ, എ.എസ് ദീപു, ഫൈസല് മുഹമ്മദ്, അമല്ഗീരീഷ് എന്നിവര് ദുബൈയില് അറിയിച്ചു. നാട്ടില് ഒഴിഞ്ഞ് കിടക്കുന്ന വീടുകള്, ഫ്ളാറ്റുകള്, ഹോട്ടലുകള്, ക്വാര്ട്ടേസുകള് എന്നിവ ഉപയോഗിച്ച് താല്ക്കാലിക താമസ സൗകര്യങ്ങള് നല്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഒരു തരത്തിലുമുള്ള സംഭാവനകളും ശേഖരിക്കുന്നില്ല. പകരം, എല്ലാം നഷ്ടപ്പെട്ടവര്ക്കായി ഉപയോഗിക്കാന് അവരുടെ പ്രോപ്പര്ട്ടികളും താമസസ്ഥലങ്ങളും താല്കാലികമായി നല്കാന് തയ്യാറുള്ള വ്യക്തികളുടെ പിന്തുണയിലൂടെയാണ് ഈ പദ്ധതി നടപ്പാക്കുക. ആപ്പിലൂടെ ശേഖരിക്കുന്ന ഡാറ്റ സംസ്ഥാന സര്ക്കാരിന് കൈമാറും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള് മുഖേനയായിരിക്കും സര്ക്കാര് ആവശ്യക്കാര്ക്ക് വീടുകള് കൈമാറുക. വീട് ഏറ്റെടുക്കുന്നുതും കൈമാറുന്നതും താമസക്കാരെ എത്തിക്കുന്നതും രേഖാമൂലമുള്ള നടപടികളെല്ലാം ചെയ്യുന്നത് സര്ക്കാര് സംവിധാനത്തിലൂടെ മാത്രമായിരിക്കും. വീടുകള് നല്കാന് തയ്യാറായവരുടെ ഡാറ്റ ശേഖരിച്ച് സര്ക്കാരിന് കൈമാറുക മാത്രമായിരിക്കും ഈ കൂട്ടായ്മ ചെയ്യുന്നതെന്നും അവര് വ്യക്തമാക്കി. നിലവില് നിരവധി പേര് ഇത്തരത്തില് താല്കാലികമായി വീടുകള് നല്കാന് തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട്. വീട് ഏത് ജില്ലയിലാണെന്നും എത്രപേര്ക്ക് താമസിക്കാന് കഴിയുമെന്നും എത്ര കാലം വരെ വീട് നല്കാന് കഴിയുമെന്നുമുള്ള വിവരങ്ങള് ഈ ആപ്പിലൂടെ രേഖപ്പെടുത്താന് കഴിയും. ശേഖരിക്കുന്ന വിവരങ്ങളുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സര്ക്കാര് ഏജന്സിക്ക് മാത്രമേ ഇതിലെ വിവരങ്ങള് കൈമാറുകയുള്ളുവെന്നും കൂട്ടായ്മ വ്യക്തമാക്കി. നാട്ടിലുള്ള എന് ജി ഒ കളും സന്നദ്ധ സംഘടനകളും ഈ പദ്ധതിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവിടെ താമസത്തിനെത്തുന്നവര്ക്കുള്ള മെഡിക്കല് സേവനങ്ങള് പ്രവാസി കൂട്ടായ്മ ഒരുക്കും. ഭക്ഷണവും മറ്റു സൗകര്യങ്ങളുമൊരുക്കാന് നാട്ടിലുള്ള നിരവധി സംഘടനകള് തയ്യാറാണെന്നും അറിയിച്ചിട്ടുണ്ട്. ഈ പദ്ധതിയില് പങ്കാളികളാവാന് തയ്യാറുള്ള പ്രവാസികള്ക്കും നാട്ടിലുള്ളവര്ക്കും supportwayanad.com എന്ന ആപ്പ് ഉപയോഗിച്ച് വിവരങ്ങള് നല്കാന് കഴിയും.