ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : മുസഫയിലെ ബിന്‍ ജാഫര്‍ റെസ്റ്റോറന്റിലെ കഴിഞ്ഞ ദിവസത്തെ കച്ചവടത്തിലെ മുഴുവന്‍ വരുമാനവും വയനാട് പ്രകൃതി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാറ്റിവെച്ചു. മാനേജ്മെന്റും ജീവനക്കാരും ഒരുപോലെ പങ്കാളിത്തം വഹിച്ച് മാതൃകയായി. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജീവനക്കാരും സപ്ലെയര്‍മാരും ഉപഭോക്താക്കളും പങ്കാളികളായതോടെ വലിയ വിജയമായി. അബുദാബി പറപ്പൂര് പഞ്ചായത്ത് കെഎംസിസി വൈസ് പ്രസിഡന്റ് ടി.കെ ഷാഫിയും സഹോദരന്മാരുമാണ് ഈ ദൗത്യത്തിന് മുന്നിട്ടിറങ്ങിയത്. സഹപ്രവര്‍ത്തകരുടെ പിന്തുണകൂടി ലഭിച്ചത് ഏറെ പ്രചോദനമായെന്ന് മാനേജ്മെന്റ് പ്രധിനിധി ടി.കെ ഷാഫി പറഞ്ഞു. സ്ഥാപനത്തില്‍ കഴിഞ്ഞ ലഭിച്ച വരുമാനം അബുദാബി വേങ്ങര മണ്ഡലം കെഎംസിസി നേതാക്കളുടെയും പഞ്ചായത്ത് നേതാക്കളുടെയും സാന്നിധ്യത്തില്‍ കൈമാറുമെന്ന് ബിന്‍ ജാഫര്‍ മാനേജ്മെന്റ് അറിയിച്ചു.