ഗസ്സയിലേക്ക് യുഎഇ സഹായപ്രവാഹം
ദോഹ : ഖത്തറിലെ പ്രമുഖ കഫ്റ്റീരിയ ശൃംഖലയായ ടീ ടൈം ഗ്രൂപ്പ് മാനേജര്‍ മുഹമ്മദ് ഷിബിലി പാലേങ്ങല്‍(42) ദോഹയില്‍ നിര്യാതനായി. പെരിന്തല്‍മണ്ണ ഏലംകുളം സ്വദേശിയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ഹമദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: ഫസീല. മക്കള്‍: ഹന,ഇസാന്,അമല്‍. ഷിബിലിയുടെ നിര്യാണത്തില്‍ ജീവനക്കാരും മാനേജ്മെന്റും അനുശോചനം അറിയിച്ചു. കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന സമിതിയാണ് മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.