
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടത്തിയ റെയ്ഡുകളില് നിയമവിരുദ്ധമായി നികുതി വെട്ടിച്ച് വില്ക്കാന് ശ്രമിച്ച 11 ദശലക്ഷം പുകയില ഉല്പന്നങ്ങള് പിടിച്ചെടുത്തതായി ഫെഡറല്‍ ടാക്സ് അതോറിറ്റി. ഇവയിലൊന്നും ഡിജിറ്റല്‍ സ്റ്റാമ്പുകള്‍ പതിച്ചിരുന്നില്ല. കൂടാതെ സോഫ്റ്റ് ഡ്രിങ്കുകളും എനര്‍ജി ഡ്രിങ്കുകളും ഉള്‍പ്പെടെ എക്സൈസ് പാനീയങ്ങളുടെ 3.9 ദശലക്ഷം പാക്കറ്റുകളും പിടിച്ചെടുത്തു. നികുതി വെട്ടിപ്പും മറ്റ് നികുതി നിയമങ്ങളുടെ ലംഘനവും കണ്ടെത്തുന്നതിന് ഫെഡറല്‍ ടാക്സ് അതോറിറ്റി ഏഴ് എമിറേറ്റുകളിലുമായി 93,000 റെയ്ഡുകള്‍ നടത്തി. 135.22 ശതമാനത്തിന്റെ ഗണ്യമായ വാര്‍ഷിക വര്‍ദ്ധനവാണിത്. 2023ല്‍ റെയ്ഡുകളുടെ എണ്ണം 40,000 ആയിരുന്നു. നികുതി വെട്ടിപ്പ് തടയുന്നതിനും കസ്റ്റംസ് തുറമുഖങ്ങളിലും വിപണികളിലും പരിശോധനയും നിയന്ത്രണ പ്രവര്‍ത്തനങ്ങളും സുഗമമാക്കുന്നതിന് ഫലപ്രദമായ പരിഹാരമായി ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഫ്ടിഎ ‘ഡിജിറ്റല്‍ ടാക്സ് സ്റ്റാമ്പുകള്‍’ അവതരിപ്പിച്ചിരുന്നു. ഈ സ്റ്റാമ്പുകള്‍ പുകയില ഉല്‍പ്പന്ന പാക്കേജുകളില്‍ പതിച്ചിരിക്കണം. കൂടാതെ എഫ്ടിഎയുടെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓരോ സ്റ്റാമ്പിലും ഇലക്ട്രോണിക് ആയി രജിസ്റ്റര്‍ ചെയ്ത വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ ഉല്‍പ്പന്നങ്ങളുടെ നികുതി അടച്ച വിവരം ഉപകരണം ഉപയോഗിച്ച് വായിക്കാന്‍ കഴിയും. 2024ല്‍ നടത്തിയ റെയ്ഡുകളില് പിടിച്ചെടുത്ത നികുതി കുടിശ്ശികകളുടെയും അനുബന്ധ പിഴകളുടെയും ആകെ മൂല്യം 348 ദശലക്ഷം ദിര്‍ഹം കവിഞ്ഞതായും എഫ്ടിഎ പറഞ്ഞു. ഇത് നികുതി നിയമങ്ങള്‍ ലംഘിച്ച നിരവധി സ്ഥാപനങ്ങളുണ്ടെന്നതിന് സൂചനയാണ്. നിയമലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് രജിസ്ട്രേഷന് നോട്ടീസുകള്‍ നല്കി.