
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂല്യങ്ങളും ആശയങ്ങളും എക്കാലവും നില്ക്കും: സാദിഖലി ശിഹാബ് തങ്ങള്‍
അബുദാബി: അടുത്ത വര്‍ഷത്തോടെ ദുബൈയില്‍ ഡ്രൈവറില്ലാ ടാക്സികള്‍ റോഡിലിറങ്ങും. 2028 വര്‍ഷത്തോടെ 1000 ഓട്ടോണമസ് വാഹനങ്ങള്‍ നിരത്തിലിറക്കും. അടുത്ത വര്‍ഷം ഓട്ടോണമസ് വാഹന സേവനം ആരംഭിക്കുന്നതിനു മുന്നോടിയായി 50 ഡ്രൈവറില്ലാ വാഹനങ്ങള്‍ അടുത്ത മാസങ്ങളില്‍ പരീക്ഷണയോട്ടത്തിന് ഇറക്കുമെന്നും ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി. ചൈനയുടെ ബെയ്ഡുമായി സഹകരിച്ചാണ് പദ്ധതി. അപ്പോളോ ഗോയുടെ ആര്‍ടി 6 മോഡല്‍ ഓട്ടോണമസ് ടാക്സികളാണ് നിരത്തിലിറക്കുക. 40 സെന്‍സറുകളും ഡിറ്റക്ടറുകളും ഉപയോഗിച്ച് ഉയര്‍ന്ന ഓട്ടോമേഷനും സുരക്ഷയും ഉറപ്പാക്കുന്നതാണ് പദ്ധതി. 2030 ഓടെ ദുബൈയിലെ മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടു വെപ്പാണിത്.