27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : മികച്ച സേവനത്തിന് ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) 180 ടാക്സി ഡ്രൈവര്‍മാരെ ആദരിച്ചു. എസ്ആര്‍ടിഎ ട്രാന്‍സ്പോ ര്‍ട്ട് അഫയേഴ്സ് ഡയരക്ടര്‍ അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ജര്‍വാന്‍ ഡ്രൈവര്‍മാര്‍ക്കുള്ള ഉപഹാരങ്ങളും പ്രശംസാ പത്രവും സമ്മാനിച്ചു. മലയാളികളടക്കം ഇന്ത്യന്‍ ഡ്രൈവര്‍മാരും ആദരിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ഷാര്‍ജ ടാക്സി, അമന് ഉള്‍പ്പെടെ വിവിധ ഓപ്പറേറ്റിങ് കമ്പനികളില്‍ നിന്നുള്ള 180 ഡ്രൈവര്‍മാരെയാണ് ആദരിച്ചത്.
ഷാര്‍ജ ടാക്സി, ഇത്തിഹാദ് ടാക്സി,സിറ്റി ടാക്സി, പൊതുഗതാഗതവും ഇന്റ ര്സിറ്റി സേവനങ്ങളും (ബസ്) നടത്തുന്ന കെജെഎല് കമ്പനി കൂടാതെ ഉപഭോക്തൃ സേവന വിഭാഗത്തിലെ പത്ത് ജീവനക്കാര്‍ എന്നിവരെയും വാര്‍ഷിക ചടങ്ങില്‍ എസ്ആര്‍ടിഎ ആദരിച്ചു. എമിറേറ്റിലെ ഗതാഗത നിലവാരം ഉയര്‍ത്തുന്ന സേവനം നല്കുന്നതില് ഡ്രൈവര്‍മാരുടെ ശ്രമങ്ങള്‍ക്കുള്ള പ്രോത്സാഹനമാണ് ഈ അംഗീകാരമെന്ന് അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു.
ഷാര്‍ജ പൊലീസിന്റെ ലൈസന്‍സിങ് ആന്റ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ്,ഷാര്‍ജ ഡ്രൈവിങ് ഇന്‍സ്റ്റിറ്റിയൂട്ട്,ഷാര്‍ജ പ്രിവന്‍ഷന്‍ ആന്റ് സേഫ്റ്റി അതോറിറ്റി, ഷാര്‍ജ ബ്രോഡ്കാസ്റ്റിങ് അതോറിറ്റി എന്നിവയുള്‍പ്പെടെ എസ്ആര്‍ടിഎയുടെ പ്രധാന പങ്കാളികളെയും ചടങ്ങില്‍ ആദരിച്ചു.
ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അഭിനന്ദനവും പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് ഗതാഗത മേഖലയിലെ തൊഴിലാളികളെ പ്രചോദിപ്പിക്കാന്‍ അതോറിറ്റി തുടര്‍ച്ചയായി ശ്രമിക്കുന്നുണ്ടെന്ന് അബ്ദുല്‍ അസീസ് മുഹമ്മദ് അല്‍ ജര്‍വാന്‍ എടുത്തുപറഞ്ഞു. ഷാര്‍ജ എമിറേറ്റിലെ പൗരന്മാര്ക്കും താമസക്കാര്‍ക്കും നല്കുന്ന സേവനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിന് ഇത്തരം സംരംഭങ്ങള്‍ ഏറെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.