
അബുദാബി പൊന്നാനി മണ്ഡലം ഗള്‍ഫ് ചന്ദ്രിക പ്രചാരണ കാമ്പയിന് പ്രൗഢ തുടക്കം
മസ്കത്ത് : ഹ്രസ്വ സന്ദര്‍ശനത്തിനായി മസ്കത്തില് എത്തിയ മുസ്ലിംലീഗ് പേരാവൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റും ഇരിട്ടി ടൗണ്‍ മുസ്ലിംലീഗ് പ്രസിഡന്റുമായ തറാല് ഈസക്ക് മസ്കത്ത് കെഎംസിസി പേരാവൂര്‍ മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി. റൂവിയില്‍ നടന്ന സ്വീകരണം യൂസുഫ് ഉളിയില്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബയാനി അധ്യക്ഷനായി. സലീം അടക്കാത്തോട്,റമീസ് ഇരിട്ടി,ബഷീര്‍ ശിവപുരം,സവാദ് വാഫി പ്രസംഗിച്ചു. തറാല് ഈസ സ്വീകരണത്തിന് നന്ദിയര്പിച്ച് സംസാരിച്ചു. റഫീഖ് തിട്ടയില്‍,ആബിദ് കീഴ്പ്പള്ളി,ജുനൈദ് മുഴക്കുന്ന്,ഗഫൂര്‍ മായന്മുക്ക്,ശാക്കിര്‍ വളോര പങ്കെടുത്തു. അഫ്സല് വിളക്കോട് സ്വാഗതവും അജ്മല്‍ വളോര നന്ദിയും പറഞ്ഞു.