ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി നവംബര്‍ 22ന് അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന തംകീന്‍ 2024 മഹാ സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍,ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലികുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം, സെക്രട്ടറി കെ.എം ഷാജി തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്ന മഹാസമ്മേളനത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് പ്രധാന സ്പോണ്‍സര്‍മാരായ മെട്രോ മെഡിക്കല്‍ കെയര്‍ ജനറല്‍ മാനേജര്‍ ഫൈസല്‍ ഹംസ, അല്‍ അന്‍സാരി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ അബ്ദുറഹ്മാന് എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തത്. ദജീജ് മെട്രോ കോര്‍പ്പറേറ്റ് ഹാളില്‍ നടന്ന പരിപാടി കുവൈത്ത് കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസര്‍ അല്‍ മഷ്ഹൂര്‍ തങ്ങള്‍ അധ്യക്ഷനായി. അല്‍ അന്‍സാരി എക്സ്ചേഞ്ച് ജനറല്‍ മാനേജര്‍ അബ്ദുഹ്മാന്‍ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റഹൂഫ് മഷ്ഹൂര്‍ തങ്ങള്‍ പരിപാടിയെ കുറിച്ച് വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ ഇഖ്ബാല്‍ മാവിലാടം,എം.കെ അബ്ദുല്‍ റസാഖ്,എം.ആര് നാസര്‍,ഡോ.മുഹമ്മദലി ഗഫൂര്‍ വയനാട്, ഷാഹുല്‍ ബേപ്പൂര്‍,സലാം പട്ടാമ്പി, ഫാസി ല്‍ കൊല്ലം,എഞ്ചിനീയര്‍ മുഷ്താഖ്, ഇല്യാസ് വെന്നിയൂ ര്‍, ഉപദേശക സമിതി വൈസ് ചെയര്മാന് ബഷീര്‍ ബാത്ത, അംഗം കെ.കെ.പി ഉമ്മര്‍ കുട്ടി പ്രസംഗിച്ചു. ആബിദ് ഖാസിമി ഖിറാഅത്ത് നടത്തി. ജനറല്‍ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറര്‍ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.