
ഈദ് അവധി ദിവസങ്ങളില്‍ ദുബൈയില്‍ 222 യാചകര്‍ പിടിയില്‍
ജിദ്ദ: ചന്ദ്രികയും ടാല്റോപും സംയുക്തമായി സഊദി അറേബ്യയില്‍ സംഘടിപ്പിച്ചുവരുന്ന സ്റ്റാര്‍ട്ടപ്പ് കോ ണ്‍ഫറന്‍സ് സീരീസിന്റെ രണ്ടാംഘട്ടത്തിന് തുടക്കമായി. കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റിയുമായി സഹകരിച്ച് ജിദ്ദയില്‍ സംഘടിപ്പിച്ച സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിന് മികച്ച പ്രവാസി പിന്തുണയാണ് ലഭിച്ചത്. പ്രവാസി മലയാളികളെ ടാല്‍റോപിന്റെ ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ മിഷന്റെ ഭാഗമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടുകൂടി ജിദ്ദയിലെ റമദാ ബൈ വിന്ധാം കോണ്ടിനെന്റല് ഹോട്ടലില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ നിരവധി മലയാളി സംരംഭകരും, സാങ്കേതിക മേഖലയിലെ വിദഗ്ധരും വന്‍കിട ടെക് സംരംഭകരും വിവിധ ഇന്‍ഡസ്ട്രി എക്സ്പേര്‍ട്ടുകളും പങ്കെടുത്തു. സിലിക്കണ്‍ വാലി മോഡലില്‍ ആഗോള സംരംഭങ്ങള്‍ വളര്‍ന്നുവരുന്നതിന് സഹായകരമായൊരു ഇക്കോസിസ്റ്റം കേരളത്തില്‍ വികസിപ്പിച്ചെടുക്കുന്ന ടാല്‍റോപ്,പ്രവര്‍ത്തനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദേശ രാജ്യങ്ങളില്‍ കോണ്‍ഫറന്‍സുകള്‍ നടത്തിവരുന്നത്. ആദ്യഘട്ടത്തില്‍ 20 രാജ്യങ്ങളിലേക്കാണ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നത്. ദുബൈയില്‍ ടാല്‍റോപിന്റെ ഇന്റര്‍നാഷണല്‍ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നു. ജിസിസിയില്‍ യുഎഇക്ക് പിന്നാലെയാണ് സഊദി അറേബ്യയിലും കെഎംസിസിയുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചത്. സഊദി അറേബ്യ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിന്റെ ആദ്യ ഘട്ടത്തില്‍ ദമ്മാം,ജുബൈല്‍,റിയാദ് എന്നിവിടങ്ങളില്‍ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സുകള്‍ സംഘടിപ്പിച്ചിരുന്നു. ‘സിലിക്കണ്‍ വാലി മോഡല്‍ കേരളം’ എന്ന ആശയം സജീവ ചര്‍ച്ചയായ സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സില്‍ കേരളത്തില്‍ ടാല്‍റോപ് പൂര്‍ത്തിയാക്കി വരുന്ന പരിവര്‍ത്തന മാതൃകകളെ പിന്തുണച്ചു കൊണ്ടുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രവാസി മലയാളി സമൂഹം പങ്കുവച്ചു. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല,കെഎംസിസി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര,ജനറല്‍ സെക്രട്ടറി വിപി മുസ്തഫ,ചന്ദ്രിക അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെഎം സല്മാന്,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് സിഇഒ സഫീര്‍ നജുമുദ്ദീന്‍, ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അനസ് അബ്ദുല്‍ ഗഫൂര്‍,ടാല്‍റോപ് കോഫൗണ്ടര്‍ ആന്റ് ചീഫ് മീഡിയ ഓഫീസര്‍ ഷമീര്‍ ഖാന്,ചന്ദ്രിക കോഴിക്കോട് റസിഡന്റ് മാനേജര്‍ പിഎം മുനീബ് ഹസന് സംസാരിച്ചു.