
റമസാനില്‍ യുഎഇ അനാഥരുടെ കണ്ണീരൊപ്പുന്നു
ദുബൈ: മുന്‍ എംഎല്‍എയും തൃശൂര്‍ ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റുമായിരുന്ന ബിവി സീതി തങ്ങളുടെ സ്മരണക്ക് ദുബൈ മണലൂര്‍ മണ്ഡലം കെഎംസിസി റമസാന്‍ റിലീഫിന്റെ ഭാഗമായി മണ്ഡലത്തിലെ നിര്‍ധനരായ രോഗികള്‍ക്ക് നല്കുന്ന ‘സാന്ത്വനം 2025’ ധനസഹായ പദ്ധതിയുടെ ബ്രോഷര്‍ ഇഖ്റ ഗ്രൂപ്പ് മാനേജിങ് പാര്‍ട്ണര്‍മാരായ ഷമീര്‍ തലക്കോട്ട്,നിസുമോന്‍ കേലമാനത്ത് എന്നിവര്‍ പ്രകാശനം ചെയ്തു. കഴിഞ്ഞ വര്‍ഷവും മണ്ഡലത്തിലെ നിര്‍ധനരായ നൂറോളം രോഗികള്‍ക്ക് ധനസഹായവും പ്രയാസമാനുഭവിക്കുന്ന മുന്‍ പ്രവാസികള്‍ക്ക് പെന്‍ഷനും നല്‍കിയിരുന്നു.
ബ്രോഷര്‍ പ്രകാശന ചടങ്ങ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് വെട്ടുകാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷക്കീര്‍ കുന്നിക്കല്‍ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് ആര്‍വിഎം മുസ്തഫ, മണ്ഡലം ട്രഷറര്‍ മുഹമ്മദ് ഹര്‍ഷാദ്,റിലീഫ് കമ്മിറ്റി ചെയര്മാന് ഷാജഹാന് കോവത്ത്,വൈസ് പ്രസിഡന്റ് റഷീദ് പുതുമനശേരി,സെക്രട്ടറി മുഹമ്മദ് നൗഫല്‍,ലത്തീഫ് മമ്മസ്രായില്ലത്ത്,അബ്ദുല്‍ മജീദ് പങ്കെടുത്തു.