നഷ്ടമായത് മലയാളത്തിന്റെ സുകൃതം – ദുബൈ കെഎംസിസി
കുവൈത്ത് സിറ്റി : കുവൈത്തിലെ ബാങ്കിംഗ് മേഖല സ്ഥിരത യുള്ള സാമ്പത്തിക വളര്‍ച്ച നേടിയതായി ബാങ്കിംഗ് ഡാറ്റ. 2024 സപ്തംബറില്‍ അവസാനിച്ച എട്ട് മാസക്കാലം ബാങ്കുകളുടെ ആസ്തിയില്‍ 4 ശതകോടി ദീനാറിന്റെ വര്‍ധനവുണ്ടായി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 4.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023 ല്‍ ബാങ്കുകളുടെ ആകെ ആസ്തി 84.55 ശതകോടി ദീനാറായിരുന്നു. 2024 ല്‍ ഇത് 88.58 ശതകോടിയായി വര്‍ധിച്ചു. വ്യത്യസ്ത മേഖലകളിലാണ് ആസ്തി വര്‍ധനവ് രേഖപ്പെടുത്തിയത്. വിദേശ ആസ്തി ഇനത്തില്‍ വര്‍ധനവുണ്ടായത് 13.3 ശതമാനമാണ്. 25.61 ശതകോടി ദീനാര്‍ ഈ മേഖലയില്‍ നിന്നുമുണ്ടായി. സ്വകാര്യ മേഖലയില്‍ 4.2 ശതമാനം വര്‍ധനവാണുണ്ടായത്. 46.53 ശതകോടിയാണ് ഈ ഇനത്തില്‍ വരുമാനമുണ്ടാക്കിയത്. ബാങ്കുകളുടെ ആകെ ആസ്തിയുടെ 52 .5 ശതമാനം സ്വകാര്യ മേഖലയില്‍ നിന്നുമുള്ള നിക്ഷേപങ്ങളാണ്. വിദേശ നിക്ഷേപം 28.9 ശതമാനമാണ്. വിദേശ ബാങ്കുകളുടെ ലോണ്‍ ഇനത്തില്‍ 7.5 ശതമാനത്തിന്റെയും നിക്ഷേപ ഇനത്തില്‍ 2.2 ശതമാനത്തിന്റെയും കുറവുണ്ടായി.