
സ്വകാര്യ സ്കൂളുകള്‍ പുതിയ ട്യൂഷന് ഫീസ് നയം പാലിക്കണമെന്ന് അഡെക്
ദുബൈ: 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷന്‍സിന്റെ ഇന്റര്‍ സ്റ്റാഫ് സ്പോര്‍ട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസണ് രണ്ടിന് ആവേശ്വോജ്വലമായ തുടക്കം. ദുബൈ ഖിസൈസിലുളള വുഡ്ലം പാര്‍ക്ക് സ്കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാനേജിങ് ഡയരക്ടര്‍ നൗഫല്‍ അഹമ്മദ് ഫഌഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യവും കെട്ടുറപ്പും നിലനിര്‍ത്തുന്നതിനും സഹായിക്കുന്നതാണ് വുഡ്്ലം ഒഡാസിയ ഇന്റര്‍ സ്റ്റാഫ് സ്പോര്‍ട്സ് മീറ്റെന്ന് വുഡ്്ലം എഡ്യുക്കേഷന്‍സ് വ്യക്തമാക്കി. നവംബര്‍ മുഴുവന്‍ വിവിധ കായിക പ്രവര്‍ത്തനങ്ങള്‍ അരങ്ങേറുമെന്നും വുഡ്ലം മാനേജ്മെന്റ് അറിയിച്ചു. വുഡ്ലം എഡ്യൂക്കേഷന്‍സിന്റെ കീഴിലുളള യുഎഇയിലെ ആറ് സ്കൂളുകളിലായാണ് വുഡ്ലം ഒഡാസിയ സീസണ് 2 സംഘടിപ്പിക്കുക. ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ മാനേജ്മെന്റ് അംഗങ്ങള്‍, പ്രിന്‍സിപ്പല്‍മാര്‍,സ്റ്റാഫ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.