ഒമാനെ 2-1ന് തോല്പിച്ച് ബഹ്റൈന്‍ ഗള്‍ഫ് ചാമ്പ്യന്മാര്
രണ്ടു തവണ ഒഴികെ ഇരുപത്തിനാലു ഗള്‍ഫ് കപ്പ് ചാമ്പ്യന്‍ഷിപ്പിലും പങ്കെടുത്ത ടീമാണ് ഒമാന്‍. എന്നാല്‍ 2009ലും 2017ലും മാത്രമാണ് കിരീടം നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇറാഖിന്റെ മുന്നില്‍ വീണു പോയ ഒമാന്‍ ഇത്തവണ കപ്പടിക്കുമെന്ന ഉറച്ച ലക്ഷ്യവുമായാണ് ഫൈനലിനിറങ്ങുന്നത്. സെമില്‍ കരുത്തരായ സഊദിയെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ഖത്തറിനോട് നേടിയ വിജയവും കുവൈത്ത് യുഎഇ ടീമുകളോട് നേടിയ സമനിലയുടെയും പിന്‍ബലത്തില്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഒമാന്‍ സെമിയിലെത്തിയത്.
മൂന്നു ഗോളുകള്‍ നേടി ടോപ്സ്കോറര്‍ മത്സരത്തില്‍ മുന്നിലുള്ള ഇസ്സാം അല്‍ സാബിയുടെ മാന്ത്രിക ബൂട്ടുകളും ഗ്രൗണ്ടിലിറങ്ങിയാല്‍ ടീമെന്ന നിലയില്‍ കാണിക്കുന്ന ഒത്തിണക്കവും ഒമാന്റെ പ്രതീക്ഷകള്‍ക്ക് നിറം പകരുന്നു. ഒപ്പം പ്രതിരോധനിര കാണിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനവും അവര്‍ക്ക് മുതല്‍കൂട്ടാവും. ഒമാന്‍ ഫൈനലില്‍ എത്തിയതോടെ നിരവധി പേരാണ് റോഡ് മാര്‍ഗവും വിമാനത്തിലേറിയും കുവൈത്തിലെത്തുന്നത്. കുവൈത്ത് പുറത്തുപോയതോടെ ജാബര്‍ അല്‍ അഹ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ തടിച്ചുകൂടുന്ന കുവൈത്തികളായ ആയിരങ്ങളുടെ പിന്തുണ കളിമികവിലൂടെ നേടിയെടുക്കാമെന്നാണ് ഒമാന്റെ കണക്കുകൂട്ടല്‍. 4-2-3-1 എന്ന ഫോര്‍മാറ്റില്‍ ടീമിനെ ഗ്രൗണ്ടില്‍ വിന്യസിപ്പിക്കുന്ന റാഷിദ് ജാബിര്‍ എന്ന സ്വന്തം നാട്ടുകാരന് കൂടിയായ കോച്ചിന്റെ ശിക്ഷണത്തിലാണ് ഒമാന്‍ കലാശപ്പോരിനിറങ്ങുന്നത്.