27 മില്യണ്‍ ഫോളോവേഴ്സ്
ദുബൈ : 2024ലെ സ്റ്റീവി അവാര്‍ഡ്സില്‍ ഗോള്‍ഡ് മെഡല്‍ നേടി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍ എഫ്എ) ദുബൈ. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, പ്ലാനിങ് ആന്റ് പ്രാക്ടീസ് എന്ന വിഭാഗത്തിലാണ് ജിഡിആര്‍എഫ്എക്ക് ചരിത്രം നേട്ടം കൈവരിക്കാനായത്. അവാര്‍ഡ് ലഭിച്ചത്. ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന 9ാമത് വാര്‍ഷിക സ്റ്റീവി അവാര്‍ഡ്സ് ഫോര്‍ ഗ്രേറ്റ് എംപ്ലോയേഴ്സ് ചടങ്ങിലാണ് അംഗീകാരം. ‘ഓര്‍ഗനൈസേഷണല്‍ ഡെവലപ്മെ ന്റ് ആന്റ് ടാലന്റ് പ്ലാനിങ് സിസ്റ്റം’ പ്രൊജക്ടിന്റെ മികച്ച പ്രകടനമാണ് ബഹുമതിക്ക് അര്‍ഹമാക്കിയത്. ദുബൈ ജിഡിആര്‍എഫ്എ നൂതന സ്ഥാപന ഫ്രെയിംവര്‍ക്കും ശാസ്ത്രീയ സമീപനങ്ങളും സംയോജിപ്പിക്കുന്നതിലൂടെ വലിയ നേട്ടം കൈവരിച്ചതായി ഹ്യൂമന്‍ റിസോഴ്സസ് ആന്റ് ഫിനാന്‍സ് സെക്ടര്‍ ഡയരക്ടര്‍ മേജര്‍ ജനറല്‍ അവാദ് അല്‍ അവൈയിം അറിയിച്ചു. നൂതനതയോടുള്ള പ്രതിബദ്ധതയാണ് ഡയരക്ടറേറ്റിന്റെ മുന്നേറ്റത്തിനും വളര്‍ച്ചയ്ക്കും കാരണമായതെന്നും ബിസിനസ് മാനേജ്മെന്റ് സിസ്റ്റങ്ങളിലെ നൂതനതയിലൂടെ ദേശീയ പ്രതിഭകളെയും കഴിവുകളെയും വളര്‍ത്തുന്നതില്‍ വലിയ സംഭാവനയാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ കരിയര്‍ നീഡ്സ് ആന്റ് എമിറൈസേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ അയിഷ സഈദ് അല്‍ മസ്റൂയി,ഓര്‍ഗനൈസേഷണല്‍ സ്ട്രക്ചേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി മറിയം മുഹമ്മദ് അല്‍ ബദാവി എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ദുബൈ ജിഡിആര്‍എഫ്.എ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മര്‍റി അവാര്‍ഡ് നേട്ടത്തെ അഭിനന്ദിച്ചു.