
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
ദുബൈ: ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ പിന്തുണയോടെ ഫസ്റ്റ് സ്റ്റെം സെല്ലും ജീനോമിക്സ് ലബോറട്ടറിയും സംഘടിപ്പിക്കുന്ന ദുബൈ സ്റ്റെം സെല്‍ കോണ്‍ഗ്രസ് 2025ന് റിറ്റ്സ് കാള്‍ട്ടണില്‍ തുടക്കം. പ്രമുഖ ശാസ്ത്രജ്ഞര്‍,മെഡിക്കല്‍ പ്രഫഷണലുകള്‍,വ്യവസായ വിദഗ്ധര്‍ ഉള്‍പ്പെടെ അഞ്ഞൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം ഡിഎസിസി ചെയര്‍പേഴ്സണും ഫസ്റ്റ് സ്റ്റെം സെല്‍ ആന്റ് ജീനോമിക്സ് ലബോറട്ടറി ഡയരക്ടറുമായ ഡോ.ഫാത്മ അല്‍ ഹാഷിമി ഉദ്ഘാടം ചെയ്തു. രക്താര്‍ബുദം,തലസീമിയ,സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ എന്നിവയ്ക്കുള്ള നൂതന എഫ്ഡിഎ അംഗീകൃത സ്റ്റെം സെല്‍ ചികിത്സകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.