മലപ്പുറം ജില്ലാ റിയാദ് കെഎംസിസി’ബെസ്റ്റ് 32′ ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് 16ന് തുടങ്ങും
കുവൈത്ത് സിറ്റി : അല്‍ഫിര്‍ദൗസ് പ്രദേശത്തെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി തുടങ്ങി. വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് അനധികൃത പാര്പ്പിടങ്ങളിലേക്കുള്ള വൈദ്യുതി ബന്ധവും ശുദ്ധജല സേവനവും വിച്ഛേദിച്ചു. സ്വദേശി താമസ പ്രദേശമായ അല്‍ ഫിര്‍ദൗസ് പ്രദേശത്തെ വിദേശി ബാച്ചിലര്‍ താമസ കെട്ടിടങ്ങള്‍ക്കെതിരെയാണ് നടപടി. കുവൈത്ത് മുനിസിപ്പാലിറ്റി നിയമമനുസരിച്ച് ബാച്ചിലര്‍ താമസക്കാര്‍ക്കായി നീക്കി വെച്ച സ്ഥലങ്ങളില്‍ മാത്രമെ ബാച്ചിലര്‍ പാര്‍പ്പിടങ്ങള്‍ അനുവദിക്കുകയുള്ളൂ. കുവൈത്ത് മുനിസിപ്പാലിറ്റിയുടെ ഭവന ചട്ടങ്ങള്‍ ലംഘിച്ച് സ്വദേശി കേന്ദ്രങ്ങളില്‍ ബാച്ചിലര്‍ പാര്‍പ്പിടങ്ങള്‍ ഒരുക്കിയ വസ്തു ഉടമകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി മുനിസിപ്പല്‍ അധികൃതര്‍ അറിയിച്ചു.
കുവൈത്ത് മുനിസിപ്പാലിറ്റി ഭവന ചട്ടമനുസരിച്ച് സ്വദേശികള്‍, കുടുംബമായി കഴിയുന്ന വിദേശികള്‍, ബാച്ചിലറായി കഴിയുന്ന വിദേശികള്‍ എന്നിവര്‍ക്ക് പ്രത്യേകം കെട്ടിട അനുമതിയാണ് നല്‍കുന്നത്. ഇത് ലംഘിച്ച് സ്വദേശി പാര്‍പ്പിടങ്ങളില്‍ വിദേശികള്‍ താമസിക്കുന്നുണ്ട്. കുടുംബങ്ങള്‍ക്ക് മാത്രമായി അനുമതിയുള്ള കെട്ടിടങ്ങളില്‍ ബാച്ചിലര്‍ താമസക്കാരുമുണ്ട്. ഇത്തരത്തില്‍ നിയമവിരുദ്ധമായി താമസിക്കുന്നവരെ ഒഴിപ്പിക്കാന്‍ മുനിസിപ്പാലിറ്റി കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. അല്‍ ഫിര്‍ദൗസ് പ്രദേശം കൂടാതെ മറ്റിടങ്ങളിലും മുനിസിപ്പാലിറ്റി നടപടി ഉടനുണ്ടാകുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റി വൃത്തങ്ങള്‍ അറിയിച്ചു.