
പെരുന്നാളിന് ദുബൈ എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്ക് ജിഡിആര്‍എഫ്എയുടെ ഊഷ്മള വരവേല്‍പ്പ്
Elon Musk- Mukesh Ambani: അംബാനി കണ്ണുവച്ചിരിക്കുന്ന അതേ ഗ്രാമങ്ങളിലാണ് മസ്കിന്റെയും കണ്ണ്. പോരാട്ടം തീപാറുമെന്ന് ഉറപ്പ്. വീണ്ടും ഒരു വിലയുദ്ധം പ്രതീക്ഷിച്ച് ഉപയോക്താക്കള്‍.
Starlink Satellite Internet: ആഗോള കോടീശ്വരന് ഇലോണ്‍ മസ്കിന്റെ കണ്ണ് ഇന്ത്യന്‍ വിപണികളില്‍ പതിഞ്ഞിട്ട് നാളേറെയായി. അദ്ദേഹത്തിന്റെ ആഗോള വിപണികളില്‍ തരംഗമായ ടെസ്ല എണ്ണ ഇലക്ട്രിക് വാഹന വിസ്മയത്തിനായി ഇന്ത്യ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളാകുന്നു. പല കാരണങ്ങളാലും ഇതു വൈകുകയാണ്. അതേസമയം അദ്ദേഹത്തിന്റെ രണ്ടാമത് ഉല്‍പ്പന്നത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്.
രാജ്യത്തെ ടെലികോം മേഖലയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മുകേഷ് അംബാനി ജിയോ വഴി നടത്തിയ വിപ്ലവത്തിനു സമാനമാകും ഇലോണ്‍ മസ്കിന്റെ വരവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ജിയോയും, എയര്‍ടെല്ലും അടക്കം കണ്ണുവച്ചിരിക്കുന്ന ഇന്റര്‍നെറ്റ് സേവന മേഖലയിലാണ് മസ്ക് എത്തുന്നത്. പ്രാദേശിക കമ്പനികള്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡ് വഴി ഉപയോക്താക്കളെ ആകര്‍ഷിക്കുമ്പോള്‍ മസ്ക് ഒരുപടി കൂടി കടന്ന് സാറ്റ്ലൈറ്റ് ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നു.
പറഞ്ഞുവരുന്നത് ഇലോന്‍ മസ്കിന്റെ സ്റ്റാര്‍ലിങ്ക് സേവനത്തെ പറ്റിയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗ ഇന്റര്‍നെറ്റ് സാധ്യമാക്കുന്ന തീരുമാനമാകും ഇതും. വലിയ തോതിലുള്ള കേബിളോ, അടിസ്ഥാന സൗകര്യങ്ങളോ ഇതിനു ആവശ്യമിയ്യ. നിലവിലെ ഡിടിച്ച് സേവനങ്ങള്‍ക്കു സമാനമായി ഒരു ചെറിയ ആന്റിനയും, ഒതു റിസീവറും മാത്രം അടങ്ങുന്നതാകും ഈ പാക്കേജ്.
റെഗുലേറ്ററി അധികാരികളുമായുള്ള ദീര്‍ഘകാല പോരാട്ടത്തിന് ശേഷമാണ് സ്റ്റാര്‍ലിങ്കിന് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്. പരമ്പരാഗത ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കുറവുള്ള ഗ്രാമീണ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനാണ് സംരംഭം ശ്രമിക്കുകയെന്നാണ് വിവരം. മുകേഷ് അംബാനി ലക്ഷ്യം വയ്ക്കുന്ന അതേ ഗ്രാമങ്ങളില്‍ തന്നെയാണ് മസ്കിന്റെ കണ്ണെന്ന് സാരം.
ആഗോള കോടീശ്വരനും, ഇന്ത്യന്‍ കോടീശ്വരനും തമ്മിലൊരു യുദ്ധം അകലെയല്ലെന്നു തോന്നുന്നു. സ്ഥിരമായി തുടര്‍ന്നുവരുന്ന ലേലങ്ങള്ക്കു പകരം അഡ്മിനിസ്ട്രേറ്റീവ് മെക്കാനിസങ്ങളിലൂടെ ഉപഗ്രഹ സ്പെക്ട്രം അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം എന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ സമീപനം ആഗോള സമ്പ്രദായങ്ങള്‍ക്ക് അനുസൃതമാണ്. ഈ രീതിയെ പിന്തുണച്ചതിന് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് മസ്ക് നന്ദിയും അറിയിച്ചു കഴിഞ്ഞു.
ഇതാദ്യമായല്ല മസ്ക് ഇന്ത്യയില്‍ വിപണിയില്‍ എത്തുന്നത്. ടെസ്ല ഇതുവരെ എത്തിയില്ലല്ലോ എന്നാകും നിങ്ങള്‍ ചിന്തിക്കുന്നത്. പറഞ്ഞുവരുന്നത് 1998-ല്‍ അദ്ദേഹം ആരംഭിച്ച പേപാല്‍ എന്ന സംരംഭത്തെ പറ്റിയാണ്. 2017-ല്‍ പേപാല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാജ്യം ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ തുടങ്ങിയ സമയത്താണ് പേപാലിന്റെ ഇന്ത്യയിലേക്കുള്ള പ്രവേശനം.
റിപ്പോര്‍ട്ടുകള്‍ പ്രകാരം സ്റ്റാര്‍ലിങ്ക് സേവനം 50Mbps നും 150Mbps നും ഇടയില്‍ ഡൗണ്‍ലോഡ് വേഗത വാഗ്ദാനം ചെയ്യാന്‍ പ്രാപ്തമാണ്. കവറേജും ആവര്‍ത്തനവും വര്‍ദ്ധിപ്പിക്കുന്നതിനായി ആയിരക്കണക്കിന് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. ഇന്ത്യയുടെ ഡിജിറ്റല്‍ വിപ്ലവത്തില്‍ തടസമാകുന്നത് ഗ്രാമീണ മേഖലയുടെ മെല്ലെപ്പോക്കാണ്. ഇവിടെ സ്റ്റാലൈറ്റ് ഇന്റര്‍നെറ്റിന് വലിയ കാര്യങ്ങള്‍ ചെയ്യാനുണ്ട്.