27 മില്യണ്‍ ഫോളോവേഴ്സ്
ഷാര്‍ജ : ‘സ്റ്റേജ് യുഎഇ’ സംഗീത കൂട്ടായ്മയുടെ പത്താം വാര്‍ഷിക ഭാഗമായി നവരാത്രി സംഗീതോത്സവം സംഘടിപ്പിച്ചു. ചെയര്മാന് എന്‍.മുരളീധര പണിക്കര്‍ ഉദ്ഘാടനം ചെയ്തു. നൂറോളം സംഗീത വിദ്യാര്‍ത്ഥികളും അധ്യാപകരും രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെ നടന്ന സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു. വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനം യുഎഇ മുന്‍ പരിസ്ഥിതി വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സായിദ് അല്‍ കിന്ദി ഉദ്ഘാടനം ചെയ്തു.
എന്‍.മുരളീധര പണിക്കര്‍, എം.ടി പ്രദീപ് കുമാര്‍ പ്രസംഗിച്ചു. പ്രമുഖ സംഗീതജ്ഞ ഡോ.എന്‍ജെ നന്ദിനി സംഗീത കച്ചേരി അവതരിപ്പിച്ചു. കാര്‍ത്തിക് മേനോ ന് വയലിനിലും എന്‍ജെ നന്ദഗോപാല്‍ മൃദംഗത്തിലും അമൃത്കുമാര്‍ മുഖര്‍ശംഖിലും സംഗീത കച്ചേരിക്ക് അകമ്പടി നല്കി. സംഗീതാര്‍ച്ചനയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയും എന്‍. ജെ നന്ദിനി, കാര്‍ത്തിക് മേനോന്, എന്‍. ജെ നന്ദഗോപാല്‍, അമൃത് കുമാര്‍,എം.ടി പ്രദീപ് കുമാര്‍ എന്നിവരെ പുരസ്കാരം നല്‍കിയും ആദരിച്ചു. അഞ്ഞൂറില്പരം ആളുകള്‍ സംഗീത കച്ചേരിയില്‍ പങ്കെടുത്തു.