ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : മാടായി കെഎംസിസി ഗ്രീന്‍ ബുക്ക് പഠന ക്ലാസില്‍ ‘സിഎച്ച് ഓര്‍മകളുടെ വസന്തം’ അനുസ്മരണം സംഘടിപ്പിച്ചു. സിഎച്ചുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്ന അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വിപികെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. നസീര്‍ രാമന്തളി മുഖ്യപ്രഭാഷണം നടത്തി. സി എച്ചിന്റെ കരുണാര്‍ദ്രവും നിസ്വാര്‍ത്ഥവുമായ ജീവിതവഴികള്‍ വരച്ചുകാട്ടിയ പ്രഭാഷണങ്ങള്‍ അനുസ്മരണ സദാസി ന് വൈകാരിക മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചു. മാടായി കെഎംസിസി ആക്ടിങ് പ്രസിഡന്റ് സുബൈര്‍ പയങ്ങാടി അധ്യക്ഷനായി. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്റ് സാബിര്‍ പി അഹമ്മദ്,അബുദാബി കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് എ ബീരാന് ഹാജി,ആലം മുട്ടം,കണ്ണൂര്‍ ജില്ലാ കെഎംസിസി ആക്ടിങ് പ്രസിഡന്റ് മുസ്തഫകുട്ടി, വൈസ് പ്രസിഡന്റുമാരായ കാദര്‍ കുഞ്ഞിമംഗലം,ഹാരിസ് നാറാത്ത്,സുഹൈല്‍ തലശ്ശേരി,സെക്രട്ടറി മുഹമ്മദ് കോളച്ചേരി,മൊയ്ദീന് എന്‍കെ,നൂറുദ്ദീന്‍ കായിക്കാരന്‍ പ്രസംഗിച്ചു. ശംസുദ്ദീന്‍ ഉള്ളിയുടെ പ്രാത്ഥന നടത്തി. ഫത്താഹ് പുതിയങ്ങാടി സ്വാഗതവും നസീബ് കൊവ്വ നന്ദിയും പറഞ്ഞു.