ആവേശമായി രാഹുലിൻ്റെ റോഡ് ഷോ
അബുദാബി : കുടുംബനാഥന് യുഎഇ വിസ നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ജോലിക്കാരിയായ ഭാര്യയുടെ പേരിലേക്കു മക്കളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ സാധിക്കും. ഐസിപി യുഎഇ) ആണ് ഇക്കാര്യം അറിയിച്ചത്. കുടുംബനാഥന് പൊതുമാപ്പ് ഉപയോഗപ്പെടുത്തി നിലവിലെ കമ്പനിയില്‍ തുടരുകയോ മറ്റൊരു വീസയിലേക്കു മാറുകയോ ചെയ്യുകയാണെങ്കില്‍ കുടുംബാംഗങ്ങളുടെ വിസ റദ്ദാക്കില്ല.ഇതിനായി മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനോ പുതിയ കമ്പനിയിലേക്കുള്ള വര്‍ക്ക് പെര്‍മിറ്റിനോ അപേക്ഷ നല്‍കണം.
തുടരാന്‍ താല്പര്യമില്ലാത്തവര് ഇതേ വെബ്സൈറ്റി ല്‍ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുകയും വേണം. മറ്റൊരു ജോലിയിലേക്കു മാറുന്നുവെങ്കില്‍ പുതിയ തൊഴിലുടമയാണ് മന്ത്രാലയത്തില്‍ പുതിയ വര്‍ക്ക് പെര്‍മിറ്റിനായി അപേക്ഷിക്കേണ്ടത്. നിയമലംഘകരായ കുടുംബാംഗങ്ങള്‍ എല്ലാവരും പൊതുമാപ്പ് ഉപയോഗപ്പെടുത്തി രാജ്യം വിടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനും സൗകര്യമൊരുക്കും. പൊതുമാപ്പ് കാലയളവില്‍ രേഖകള്‍ ശരിയാക്കി പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനോ താമസം നിയമ വിധേയമാക്കാനോ അവസരമുണ്ട്. രാജ്യം വിട്ടു പോകാന്‍ ആഗ്രഹിക്കുന്നവര്‍ നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം ഐസിപി വെബ്സൈറ്റ് വഴി എക്സിറ്റ് പെര്‍മിറ്റിന് അപേക്ഷിക്കണം. പൊതുമാപ്പ് തീരാന്‍ ഇനി രണ്ടാഴ്ച മാത്രമാണുള്ളത്. വിവിധ നിയമലംഘനങ്ങളില്‍ പെട്ട് വിസ പുതുക്കാന്‍ സാധിക്കാതെ യുഎഇയില്‍ തുടരുന്നവരുടെ മക്കളുടെ താമസം നിയമവിധേയമാക്കാന്‍ ഇതോടെ വഴിതുറക്കും. പൊതുമാപ്പിന്റെ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നും നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്