ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം
ഷാര്‍ജ : ആകാശത്ത് വര്‍ണവിസ്മയക്കാഴ്ചയൊരുക്കി ഈ മാസം 12 ന് യുഎഇയില്‍ ഉല്‍ക്കവര്‍ഷം ദൃശ്യമാകും. വര്‍ഷം തോറും പെയ്തിറങ്ങുന്ന പെഴ്സീയിഡ്സ് ഉല്‍ക്കകള്‍ 12ന് അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ 3 വരെ ചന്ദ്രവെളിച്ചമില്ലാത്ത ആകാശത്ത് കൂടുതല്‍ ശോഭയോടെ ദൃശ്യമാകും. ഈ പ്രതിഭാസത്തില്‍ മണിക്കൂറില്‍ 50 മുതല്‍ 100 ഉല്‍ക്കകള്‍ വരെയാണ് ആകാശത്ത് മിന്നിമറയുക. വര്‍ഷത്തിലെ ദീര്‍ഘവും വ്യക്തവുമായ ഉല്‍ക്ക വര്‍ഷമാണ് ഇത്തവണ ആകാശത്ത് തെളിയുക. ജൂലൈ പകുതി മുതല്‍ ആഗസ്റ്റ് അവസാനം വരെ ഉല്‍ക്കാവര്‍ഷം സജീവമാണെങ്കിലു 12ന് രാത്രിയിലും പിറ്റേന്ന് രാവിലെയുമാണ് അത് ഏറ്റവും തീവ്രമാകുന്നത്. ഭൂമിയില്‍ എല്ലായിടത്തും ഉല്‍ക്കവര്‍ഷം ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍ക്ക വര്‍ഷം കാണാന്‍ വിപുലമായ സൗകര്യം ഒരുക്കിയതായി ഷാര്‍ജ മെലീഹ അര്‍ക്കിയോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഷാര്‍ജ മെലീഹ ക്യാംപ് സൈറ്റില്‍ വൈകുന്നേരം വൈകുന്നേരം 7 മണി മുതല്‍ പുലര്‍ച്ചെ വരെ ഉല്‍ക്കവര്‍ഷം കാണാന്‍ സൗകര്യമൊരുക്കും. മരുഭൂമിയുടെ നടുവില്‍ ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ആകാശ പഠനത്തിനായി തയ്യാറാക്കുന്നത്. സന്ദര്‍ശകര്‍ക്ക് ദൂരദര്‍ശിനിയിലൂടെ ഉല്‍ക്ക വര്‍ഷം കാണുന്നതിനുള്ള സംവിധാനവും ഇവിടെ ഒരുക്കും.