
എഐഎം കോണ്ഗ്രസ് 7 മുതല് 9 വരെ
ദുബൈ : ശൈത്യകാല അവധി ആഘോഷിക്കാന് ഫാമിലി പാസുമായി ദുബൈ ഗ്ലോബല് വില്ലേജ്. 399 ദിര്ഹമാണ് ഫാമിലി ടിക്കറ്റ് നിരക്ക്. ഈ ടിക്കറ്റ് ഉപയോഗിച്ച് ഗ്ലോബല് വില്ലേജില് ഏതു ദിവസവും പ്രവേശിക്കാവുന്ന 4 ടിക്കറ്റുകള്, കാര്ണിവലിലെ റൈഡുകള്ക്കും ഗെയിമുകള്ക്കും ഉപയോഗിക്കാവുന്ന 400 പോയിന്റുകളുള്ള വണ്ടര് പാസ്,ജനപ്രിയ അറേബ്യന് നൈറ്റ് ബൗണ്സ് പാലസ്,അല്ലെങ്കില് ഫെസ്റ്റിവല് വീല് എന്നീ റൈഡുകളില് ഏതെങ്കിലും ഒന്നില് സൗജന്യ പ്രവേശനം എന്നിവയാണ് ഒരു ഫാമിലി പാസില് ലഭ്യമാവുക. ടിക്കറ്റുകള് ഗ്ലോബല് വില്ലേജിന്റെ കൗണ്ടറുകളില് നിന്ന് വാങ്ങാവുന്നതാണ്. ഇനി ഗ്ലോബല് വില്ലേജിലെ നിയോണ് ഗാലക്സി എക്സ്ചലഞ്ച് സോണ് സന്ദര്ശിക്കാന് ആഗ്രഹിക്കുന്നവര്ക്ക് 79 ദിര്ഹമിന്റെ പുതിയ സാഹസിക പാസും കൗണ്ടറുകളില് ലഭിക്കും.
ഇതില് ഒരു സാഹസിക ടിക്കറ്റ്, നിയോണ് ഗാലക്സി എക്സ് ചലഞ്ച് സോണിലെ എല്ലാ സാഹസിക വിനോദങ്ങളും ആസ്വദിക്കുന്നതിനുള്ള ഒരു ദിവസത്തെ പ്രവേശനം, 30 രാജ്യങ്ങളിലെ പവലിയനുകളില് ഏതിലും സ്റ്റാമ്പ് ചെയ്യാവുന്ന ഗ്ലോബല് വില്ലേജ് പാസ്പോര്ട്ട് സ്മരണിക എന്നിവ ഉള്പ്പെടുന്നുണ്ട്.