രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്നയിൽ ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിനെ തഴഞ്ഞു
ദുബൈ: സന്തുഷ്ടവും സുസ്ഥിരവുമായ സമൂഹത്തെക്കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ദ ഐഡിയല്‍ ഫേസ് എന്ന പുതിയ സംരംഭം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ 10 വര്‍ഷത്തിനിടെ റെസിഡന്‍സി ലംഘനങ്ങളൊന്നും ചെയ്യാത്ത ദുബൈ നിവാസികള്‍ക്കും എമിറാത്തി സ്പോണ്‍സര്‍മാര്‍ക്കും നവംബര്‍ 1 മുതല്‍ പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കും.
ദ ഐഡിയല്‍ ഫേസിലൂടെ യുഎഇ റെസിഡന്‍സി നിയമങ്ങള്‍ പാലിക്കുന്ന എല്ലാവരെയും ഡയരക്ടറേറ്റ് അംഗീകരിക്കുന്നുവെന്നും താമസ നിയമങ്ങള്‍ പാലിക്കാനുള്ള സമര്‍പ്പണത്തിലൂടെ അത്തരക്കാര്‍ ദുബൈയുടെ ‘ആദര്‍ശ മുഖം’ ഉള്‍ക്കൊള്ളുന്നുവെന്നും ജിഡിആര്‍എഫ്എ അറിയിച്ചു. ഇത്തരക്കാര്‍ക്ക് ജിഡിആര്‍എഫ്എ പ്രത്യേക ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യഘട്ടം വ്യക്തികള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യങ്ങള്‍ ലഭിക്കുക. രണ്ടാംഘട്ടത്തില്‍ സ്ഥാപനങ്ങളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കും.
യുഎഇ റെസിഡന്‍സി നിയമങ്ങള്‍ പാലിക്കുന്നത് തുടരുമെന്ന് പ്രതിജ്ഞയെടുത്തുകൊണ്ട് സാമൂഹിക സുരക്ഷയും സുരക്ഷയും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാകാനുള്ള അവസരം എല്ലാ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്കും ഈ സംരംഭം പ്രദാനം ചെയ്യുന്നുണ്ട്. സന്തുഷ്ടവും സുസ്ഥിരവുമായ സമൂഹത്തെക്കുറിച്ചുള്ള യുഎഇ കാഴ്ചപ്പാടിന്റെ അടിസ്ഥാനശിലയാണ് സുരക്ഷിതമായ സമൂഹമെന്ന് ജിഡിആര്‍എഫ്എ ഡയരക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു.’ഐഡിയല്‍ ഫേസ്’ സംരംഭം നിയമങ്ങള്‍ പാലിക്കുകയും യുഎഇയുടെ ശോഭനമായ പ്രതിച്ഛായയെ പ്രതിനിധീകരിക്കുകയും ചെയ്യുന്ന വ്യക്തികളെ എടുത്തുകാണിക്കുന്നു. പോസിറ്റീവ് പെരുമാറ്റം സ്വീകരിക്കാനും സ്ഥിരതയും സുരക്ഷിതത്വവും കൈവരിക്കുന്നതിന് സംഭാവന നല്‍കാനും ഇത് എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ സംരംഭം നിയമങ്ങള്‍ പാലിക്കുന്നവര്‍ക്കുള്ള അഭിനന്ദനം മാത്രമല്ല, സുരക്ഷയും സ്ഥിരതയും കൈവരിക്കുന്നതില്‍ സമൂഹത്തിലെ ഓരോ അംഗവുംപങ്കാളികളാണെന്ന ശക്തമായ സന്ദേശം കൂടിയാണെന്ന് ഇന്‍സ്റ്റിറ്റിയൂഷണല്‍ സപ്പോര്‍ട്ട് സെക്ടര്‍ ആക്ടിങ് അസിസ്റ്റന്റ് ഡയരക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുസ്സമദ് ഹുസൈന് സുലൈമാന്‍ പറഞ്ഞു. പോസിറ്റീവ് പെരുമാറ്റവും നിയമങ്ങള്‍ പാലിക്കലും പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുഎഇയെ കുറിച്ചുള്ള വിവേകപൂര്‍ണമായ നേതൃത്വത്തിന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടുന്ന സുരക്ഷിതവും സന്തുഷ്ടവുമായ ഒരു രാജ്യം കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ പൗരന്മാരോടും താമസക്കാരോടും സന്ദര്‍ശകരോടും റെസിഡന്‍സി നിയമങ്ങളോടുള്ള നിരന്തരമായ പ്രതിബദ്ധത പ്രതിജ്ഞയെടുത്തുകൊണ്ട് ഈ സംരംഭത്തില്‍ പങ്കെടുക്കാന്‍ ജിഡിആര്‍എഫ്എ ആഹ്വാനം ചെയ്തു. ഈ ഉദ്യമത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന എല്ലാവര്ക്കും അഡ്മിനിസ്ട്രേഷന്റെയും ദി ഐഡിയല്‍ ഫേസിന്റെയും ലോഗോകള്‍ അടങ്ങിയ സന്ദേശം ജിഡിആര്‍എഫ്എയില്‍ നിന്ന് ലഭിക്കും.
ആനുകൂല്യങ്ങള്‍ പവവിധം:-
:: അമര്‍ കോള്‍ സെന്ററുമായി ബന്ധപ്പെടുമ്പോള്‍ മുന്‍ഗണനാ സേവനം
:: അമര്‍ കേന്ദ്രങ്ങളിലെ സംരംഭ പങ്കാളികളുടെ ഊഴം വേഗത്തിലാക്കാന്‍ സമര്‍പ്പിത സേവന ക്യൂ
:: ‘ഐഡിയല്‍ ഫേസ്’ ഡിജിറ്റല്‍ അഭിനന്ദന സര്‍ട്ടിഫിക്കറ്റ്
:: മുതിര്‍ന്ന പൗരന്മാര്ക്ക് അവരുടെ വീടുകളിലേക്ക് മൊബൈല്‍ സേവനങ്ങള്‍.
യോഗ്യതാ മാനദണ്ഡം:-
:: യുഎഇ പൗരനോ വിദേശിയോ ആയിരിക്കണം
:: കുറഞ്ഞത് 10 വര്‍ഷമെങ്കിലും ദുബൈയില്‍ താമസിച്ചിരിക്കണം
:: കഴിഞ്ഞ 10 വര്‍ഷമായി റെസിഡന്‍സി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോണ്സര് ആയിരിക്കണം
:: സ്പോണ്സര്ക്ക് നടപ്പുവര്‍ഷം റെസിഡന്‍സി ലംഘനങ്ങളൊന്നും രേഖപ്പെടുത്താന്‍ പാടില്ല