കുവൈത്ത് – ഒമാന്, യുഎഇ – ഖത്തര് : ഗള്ഫ് കപ്പിന് സമനില തുടക്കം
അബുദാബി : ദക്ഷിണേന്ത്യന് ഭാഷകളിലെ സിനിമോത്സവം 27ന് അബുദാബി യാസ് ഐലന്റില് ആരംഭിക്കും. യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന് ബിന് മുബാറക് അല്നഹ്യാന്റെ നേതൃത്വത്തില് നടക്കുന്ന പരിപാടി അബുദാബി സാംസ്കാരിക-വിനോദസഞ്ചാര വിഭാഗത്തിന്റെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്. യാസ് ഐലന്റിലെ ഇത്തിഹാദ് അരീനയില് മൂന്നുദിവസം നീണ്ടുനില്ക്കുന്ന സിനിമോത്സവത്തില് മലയാളം,തമിഴ്,തെലുങ്ക്,കന്നഡ സിനിമകളില് നിന്നുള്ള മികച്ച പ്രതിഭകളെ അവാര്ഡ് നല്കി ആദരിക്കും. സിനിമാ താരങ്ങളുടെ ആകര്ഷകമായ പ്രകടനങ്ങള്,പ്രാദശിക സിനിമാ പ്രദര്ശനം,സിനിമാ മേഖലയിലെ പ്രശസ്തരുടെ സാന്നിധ്യം തുടങ്ങിയ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. ഇന്ത്യയില്നിന്നും ഗള്ഫ് രാജ്യങ്ങളില്നിന്നുമുള്ള പ്രമുഖര് പങ്കെടുക്കും.