
ഇന്‍ഡോ അറബ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബൈ: തടസമില്ലാത്ത വൈദ്യുതി വിതരണത്തിനായി സൗരോര്‍ജ പ്ലാന്റ് നിര്‍മ്മിക്കാനൊരുങ്ങി ദുബൈ വൈദ്യുത ജല അതോറിറ്റിയായ ദീവ. ഊര്‍ജരംഗത്ത് മുന്നേറ്റം നടത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. 600 കോടി ഡോളറിന്റെ പദ്ധതി കഴിഞ്ഞ മാസം അബുദാബി പ്രഖ്യാപിച്ചിരുന്നു. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സോളാര്‍ പാര്‍ക്കിന്റെ ഏഴാംഘട്ട പദ്ധതിയില്‍ 1.6 ജിഗാവാട്ട് പി.വി, 1000 മെഗാവാട്ട് സംഭരണ ശേഷിയുള്ള ബാറ്ററിയുമായി സംയോജിപ്പിക്കുമെന്നും ദീവ അറിയിച്ചു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും വലിയ പ്ലാന്ുകളിലൊന്നായി ഇത് മാറും. 2027 നും 2029 നും ഇടയില്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കാനാണ് ആസൂത്രണം ചെയ്യുന്നത്. യുഎഇയിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ടാമത്തെ സോളാര്‍ പദ്ധതിയാണിത്.