
എഐഎം കോണ്‍ഗ്രസ് 7 മുതല്‍ 9 വരെ
സൊഹാര്‍ : സൊഹാര്‍ മലയാളി സംഘം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സോഹാറുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഒമ്പതാമത് യുത്ത് ഫെസ്റ്റിവലിനു നാളെ തിരി തെളിയും. രണ്ട് ദിവസങ്ങളിലായി സോഹാര്‍ അംബറിലുള്ള വിമന്‍സ് അസോസിയേഷന് ഹാളിലാണ് പരിപാടി. നിള,ഗംഗ,യമുന,കാവേരി എന്നീ നാലു വേദികളില്‍ രാവിലെ എട്ട് മണി മുതല്‍ മത്സരാര്‍ഥികള്‍ മാറ്റുരക്കും. സോഹാര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായ ഇബ്രാഹിം അലി ഖാദി അല്‍ റൈസി ഉദ്്ഘാടനം ചെയ്യും. സോഹാര്‍ മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ഡയരക്ടര്‍ ദാര്‍വിഷ് മുഹമ്മദ് അല്‍ ബലൂഷി,സോഹാര്‍ വിമന്‍സ് അസോസിയേഷന് പ്രതിനിധി ഖദിജ മുഹമ്മദ് സാലിഹ് അല്‍ നോഫ്ലി,ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സോഹാര്‍ പ്രസിഡന്റ് രാജേഷ് കൊണ്ടാല, സോഹാര്‍ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സഞ്ചിത വര്‍മ,സാഹിത്യകാരന് കെആര്‍പി വള്ളികുന്നം,മലയാളി സംഘം ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംഘാടനാ പ്രതിനിധികള്‍ അറിയിച്ചു.
ഒമാനിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുമെത്തുന്ന മുന്നൂറ്റി അമ്പതിലധികം മത്സരര്‍ഥികള്‍ എഴുന്നുറോളം മത്സരങ്ങളില്‍ മാറ്റുരക്കും. വിപുലമായ യൂത്ത് ഫെസ്റ്റിവലിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സോഹാര്‍ മലയാളി സംഘം ഭാരവാഹികള്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും