കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
മസ്കത്ത് : ഒമാനില്‍ നടന് ഭീമന് രഘുവിന്റെ നേതൃത്വത്തില്‍ നടന്ന വടംവലി മത്സരം കൗതുകമായി. മസ്കത്തില് ഹോക്കി ഒമാന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് തലശേരി സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഗള്‍ഫ് ഹോക്കി ഫിയസ്റ്റ 2024ന്റെ ഭാഗമായായിരുന്നു വടം വലി മത്സരം. പന്ത്രണ്ട് പുരുഷ ടീമുകളും മൂന്ന് വനിതാ ടീമുകളും പങ്കെടുത്ത മത്സരത്തില്‍ സോഹാര്‍ ജ്വാല ഫലജ് ഒന്നാം സ്ഥാനവും സി ക്യൂ ടൈറ്റാന്‍സ് രണ്ടാം സ്ഥാനവും നേടി. ഒമാനിലെ അല്‍ അമിറാത്ത് ഹോക്കി സ്റ്റേഡിയത്തിലാണ് മലയാളികളുടെ സ്വന്തം വടംവലി മത്സരം അരങ്ങേറിയത്. ഗള്‍ഫ് ഹോക്കി ഫിയസ്റ്റ 2024 ന്റെയും ഹോക്കി ഒമാന്‍ അന്താരാഷ്ട്ര വനിതാ വനിതാ ടൂര്‍ണമെന്റിന്റെയും ഭാഗമായായി മസ്കത്ത് മലയാളീസ് കൂട്ടായ്മ അണിയിച്ചൊരുക്കിയ ഫാന്‍സ് സോണിലായിരുന്നു മത്സരങ്ങള്‍. മെഹ്ഫില്‍ മസ്കത്തിന്റെ കൊട്ടിപ്പാട്ടും വിവിധ കലാകാരന്മാരുടെ കലാപ്രകടനങ്ങളും രുചി വൈഭവവുമായി ലൈവ് സ്ട്രീറ്റ് ഫുഡ് കൗണ്ടറുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിരുന്നു. 750ഓളം വനിതകള്‍ പങ്കെടുത്ത കുക്കറി മത്സരത്തിന്റെ ഫൈനലും ഫാന്‍സ് സോണില്‍ നടന്നു. ഗള്‍ഫ് ഹോക്കി ഫിയസ്റ്റ യുടെ ഏഴാമത് എഡിഷനും ഹോക്കി ഒമാന്‍ അന്താരാഷ്ട്ര വനിതാ ടൂര്‍ണമെന്റിന്റെ രണ്ടാമത് എഡിഷനുമാണ് ഇത്തവണ നടക്കുന്നത്. മസ്കത്ത് മലയാളീസ് ഓണ്‍ലൈന്‍ കൂട്ടായ്മയിലെ അഡ്മിന് പാനല്‍ ഫാന്‍സ് സോണ്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
അബുദാബി കെഎംസിസി ഓള് ഇന്ത്യ കബഡി ടൂര്‍ണമെന്റ് കണ്ണൂര്‍ ജില്ലാ കെഎംസിസി ഫെയ്മസ് ഒ 2 പൊന്നാനി ജേതാക്കള്‍