
ഫലസ്തീനിലെ സമാധാനം യുഎഇക്ക് പരമപ്രധാനം: സഖര്‍ ഘോബാഷ്
അബുദാബി : ഐഐസി ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ മഹാകവി പുലിക്കോട്ടില്‍ സ്മൃതി സദസ്സ് 19ന് രാവിലെ 9.30ന് നടക്കും. ‘പുലിക്കോട്ടില്‍ പാട്ടുകെട്ടിയ കാലം’ വിഷയത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സിപി സൈതലവി സംസാരിക്കും. കേരള സര്‍ക്കാറിന്റെ മാപ്പിള കലാ ഫെലോഷിപ്പ് ജേതാവ് റബീഹ് ആട്ടീരി ആമുഖം നിര്‍വഹിക്കും. അഷ്റഫ് പൊന്നാനി, ഹാരിസ് ബാഖവി, അഡ്വ.ഷറഫുദ്ദീന്,അഹമ്മദ് കമാല്‍ മല്ലം,പി.ടി റഫീഖ്,റാഫി മഞ്ചേരി,ഫൈസല്‍ പെരിന്തല്‍മണ്ണ,ആഷിഖ് പുതുപ്പറമ്പ് പങ്കെടുക്കും. തുടര്‍ന്ന് ‘മാപ്പിള സാഹിത്യവും കേരള സംസ്കാരവും’ വിഷയത്തില്‍ അബ്ദുറഹ്മാന് മാങ്ങാട് സംസാരിക്കും. ഉച്ചക്ക് 2ന് ‘കഥ: നാടും മറുനാടും’ സെഷനില്‍ ശിഹാബുദ്ദീന് പൊയ്ത്തുംകടവ് മുഖ്യപ്രഭാഷണം നടത്തും. ചര്‍ച്ചയില്‍ മുസ്തഫ പെരുമ്പറത്ത്,ഷാജി ഹനീഫ്, ഇകെ ദിനേശന്,മുഹമ്മദലി മാങ്കടവ്,വെള്ളിയോടന് പങ്കെടുക്കും. 3 മണിക്ക് കാവ്യ സദസ്സില്‍ ഇസ്മാഈല്‍ മേലടി,ബഷീര്‍ മുളവയല്,കെ.പി റസീന,അക്ബര്‍ അണ്ടത്തോട്,സതീശന് മേതില്‍,മൊയ്തീന് അംഗടിമുഗര്‍,നജ്മുദ്ദീന് മന്ദലാംകുന്ന്,യൂനുസ് തോലിക്കല്‍ പ്രസംഗിക്കും. ഹക്കിം എടക്കഴിയൂര്‍ മോഡറേറ്റര്‍ ആയിരിക്കും.