കുവൈത്ത് – ഒമാന്‍, യുഎഇ – ഖത്തര്‍ : ഗള്‍ഫ് കപ്പിന് സമനില തുടക്കം
ദുബായ് : സ്കൂളുകളൊക്കെ തുറന്നു അതുകൊണ്ട് തന്നെ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ സ്മാർട്ട് സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് യുഎഇ. ബസിൽ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക തുടങ്ങിയവ ഒഴിവാക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. വിവിധ എമിറേറ്റിലെ പൊലീസിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. ബസ്സിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും വിദ്യാർഥികളുടെ ഐഡി കാർഡോ മുഖമോ സ്ാൻ ചെയ്ത് ആപ് വഴി വിവരം രക്ഷിതാക്കൾക്കും സ്കൂൾ അധികൃതർക്കും അറിയിക്കും. ഈ സംവിധാനം മൊബൈലിൽ കണക്ട് ചെയ്ത രക്ഷിതാക്കൾക്ക് നേരിട്ടും അല്ലാത്തവർക്ക് സ്കൂളിന്റെ പാരന്റ്സ് പോർട്ടലിലൂടെയും യാത്രകൾ നിരീക്ഷിക്കാൻ സാധിക്കും.