
മ്യാന്മര് ഭൂകമ്പം: യുഎഇ റെസ്ക്യൂ സംഘം തിരച്ചില്‍ തുടരുന്നു
അബുദാബി : യു എ ഇ ഇന്ധന വില സമിതി 2024 ആഗസ്റ്റ് മാസത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രഖ്യാപിച്ചു. ജൂലൈയിലെ വില അനുസരിച്ച് നേരിയ നിരക്കു വര്‍ദ്ധനവാണ് ആഗസ്റ്റിലുളളത്. പുതിയ നിരക്കുകള്‍ ഇന്നു മുതല്‍ ബാധകമാകും. സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 3.05 ദിര്‍ഹമായിരിക്കും പുതിയ വില. ജൂലൈയില്‍ 2.99 ദിര്‍ഹമായിരുന്നു ഈടാക്കിയിരുന്നത്. സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.93 ദിര്‍ഹമായിരിക്കും പുതിയ വില. നിലവില്‍ 2.88 ദിര്‍ഹമായിരുന്നു. ഇപ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.86 ദിര്‍ഹമാണ് പുതിയതായി നിശ്ചയിച്ചത്. ജൂലൈയില്‍ ലിറ്ററിന് 2.80 ദിര്‍ഹവുമായി താരതമ്യം ചെയ്യുമ്പോള്‍ 0.6 ഫില്‍സിന്റെ വര്ദ്ധധവുണ്ട്. അതേസമയം ഡീസല്‍ ലിറ്ററിന് നിലവിലെ നിരക്കായ 2.89 ദിര്‍ഹത്തെ അപേക്ഷിച്ച് 2.95 ദിര്‍ഹമാണ് ആഗസ്റ്റില്‍ ഈടാക്കുക.