
യുഎഇയില്‍ ഏപ്രിലില്‍ ഇന്ധനവില കുറയും
ഇന്ത്യയിൽ പുറത്തിറങ്ങാനിരിക്കുന്ന കോംപാക്ട് എസ്യുവിയുടെ ഡിസൈൻ സവിശേഷതകൾ പുറത്തുവിട്ട് സ്കോഡ. അടുത്ത വർഷം മാർച്ചിൽ പുറത്തിറങ്ങുന്ന സ്കോഡ കോംപാക്ട് എസ്യുവിയുടെ ടീസറാണ് പുറത്തിറങ്ങിയത്. കുഷാക്, സ്ലാവിയ, വിർട്ടസ്, ടൈഗൂൺ എന്നിവയുടെ അടിസ്ഥാനമായ എംക്യൂബി എ0 ഐഎൻ പ്ലാറ്റ്ഫോമിലാണ് ഇപ്പോഴും പേരിടാത്ത സ്കോഡയുടെ പുതിയ എസ്യുവി നിർമ്മിക്കുന്നത്.
എസ്യുവിയുടെ പിന്നില്‍ നിന്നുള്ള ചിത്രമാണ് സ്കോഡ പുറത്തുവിട്ടിരിക്കുന്നത്. ചതുര രൂപത്തിലുള്ള ടെയില്‍ ലാംപ്, കട്ടിയേറിയ പിന് ബംപര്‍, ചരിഞ്ഞിറങ്ങുന്ന പിന് ചില്ലുകള്‍ എന്നിവയെല്ലാം ചിത്രത്തില്‍ വ്യക്തമാണ്. റൂഫ് റെയിലുകളും ബൂട്ട് ഡോറിന്റെ നടുവിലായി സ്കോഡ എന്ന എഴുത്തുമെല്ലാം ടീസറിലുണ്ട്.
സ്കോഡയുടെ പുതിയ മോഡലായ എപിക് അടക്കമുള്ളവയില്‍ നിന്നുള്ള സ്റ്റൈലിങ് സവിശേഷതകള്‍ പുതിയ കോംപാക്ട് എസ്യുവിയില് സ്കോഡ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ സ്കോഡയുടെ പുതിയ എസ്യുവിയുടെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. കുഷാക്, സ്ലാവിയ എന്നീ മോഡലുകളോടു സാമ്യതയുള്ള സ്റ്റിയറിങ് വീലും ഗിയര്‍ നോബും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എച്ച്വിഎസി കണ്ട്രോളുകളുമാണ് സ്കോഡയുടെ പുതിയ എസ്യുവിയിലുമുള്ളത്.